കായികം

ഈ അഭിനിവേശം ഇല്ലാതാവുന്നത് വരെ പൊരുതും, വിട പറയുക വൈകാരികമായി അകലുമ്പോള്‍ മാത്രമെന്ന് ഗൗതം ഗംഭീര്‍ 

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റിനോട് വൈകാരികമായുള്ള അടുപ്പം നഷ്ടപ്പെടുമ്പോള്‍ ഞാന്‍ പാഡ് അഴിക്കും, ബാറ്റ് താഴെ വയ്ക്കും...എന്താണ് ഇങ്ങനെ ക്രിക്കറ്റിന് പിന്നാലെ വിട്ടുകൊടുക്കാതെ മുന്നോട്ടു പോകുന്നതിന് പിന്നില്‍ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ മറുപടി. 

റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നത് വരെ ഞാന്‍ സന്തുഷ്ടനായിരിക്കും. നമ്മള്‍ വീണ്ടും വീണ്ടുമത് ചെയ്തുകൊണ്ടിരിക്കുന്നു. റണ്‍സ് സ്‌കോര്‍ ചെയ്ത്, ജയിച്ച്, സന്തോഷത്തോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്തുക. ജയിച്ചു നില്‍ക്കുന്ന അന്തരീക്ഷമാണ് എന്നെ സന്തോഷിപ്പിക്കുന്നതെന്നും ഗംഭീര്‍ പറയുന്നു. 

സന്തോഷം നിറയുന്ന ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്താനും, ജയം നിറയുന്ന അന്തരീക്ഷത്തിന്റെ ഭാഗമാകുവാനുമുള്ള അഭിനിവേശം എന്നില്‍ ഉള്ളിടത്തോളം ഞാന്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കും. ഈ വികാരങ്ങള്‍ ഉള്ളില്‍ ഇല്ലാതാവുന്ന അന്ന് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നും സംശയമേതുമില്ലാതെ ഗംഭീര്‍ പറയുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി മിന്നും പ്രകടനമാണ് ഗംഭീര്‍ നടത്തിയത്. സെലക്ടര്‍മാരുടെ ശ്രദ്ധ തന്നിലേക്കകെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നിര്‍ത്താതെ തുടരുകയാണ് ഈ ഡല്‍ഹിക്കാരന്‍.

ജീവിതത്തില്‍ എപ്പോഴും കൂടുതല്‍ നേടാന്‍ ആഗ്രഹിക്കും. ഇതാണ് ഒരു വ്യക്തിയെ മുന്നോട്ട് നയിക്കുന്നതും കഠിനാധ്വാനത്തിന് പ്രേരിപ്പിക്കുന്നതും. നമ്മുടെ യാത്രകള്‍ എവിടേയും അവസാനിക്കുന്നില്ലെന്നും ഗംഭീര്‍ പറയുന്നു. പതിനൊന്ന് വര്‍ഷത്തില്‍ ഐപിഎല്ലിന് ഒരുപാട് മാറ്റം വന്നു. കൂടുതല്‍ വെല്ലുവിളിയും ബുദ്ധിമുട്ടും ഐപിഎല്‍ ഉയര്‍ത്തുന്നു. പുതിയ കളിക്കാര്‍ വരുമ്പോള്‍ അത് സ്വാഭാവികമാണ്. പുതിയ കളിക്കാര്‍ വരുമ്പോള്‍ കളിക്കാരും ഫ്രാഞ്ചൈസികളും സ്മാര്‍ട്ടാകും. ഈ വെല്ലുവിളികളെ അതിജീവിച്ച് തുടരാന്‍ സാധിക്കുക എന്നതാണ് ഏതൊരു കായിക താരത്തെ സംബന്ധിച്ചും പ്രധാനപ്പെട്ടതെന്നും ഗംഭീര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം