കായികം

ആരാകും കോടികള്‍ വാരുക? ഐപിഎല്‍ ലേലത്തിലെ മില്യണ്‍ ഡോളര്‍ ബേബിയെ പ്രവചിച്ച് ഹര്‍ഭജന്‍ സിങ്‌

സമകാലിക മലയാളം ഡെസ്ക്

പതിനൊന്നാം ഐപിഎല്‍ സീസണിലെ താര ലേലത്തില്‍ ജയദേവ് ഉനദ്ഘട്ടായിരുന്നു താരം. പന്ത്രണ്ടാം സീസണിലേക്ക് വരുമ്പോള്‍ ആരാകും കോടികള്‍ വാരുക. ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ് ഇപ്പോള്‍ തന്നെ ആ ഭാഗ്യവാനെ പ്രവചിച്ചു കഴിഞ്ഞു. 

വിന്‍ഡിസ് താരം ഹെറ്റ്‌മേയറായിരിക്കും അടുത്ത താര ലേലത്തിലെ മില്യണ്‍ ഡോളര്‍ ബേബി എന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ ഹെറ്റ്‌മെയറിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെയാണ് ഹര്‍ഭജന്റെ പ്രവചനം. 

ഗുവാഹട്ടിയില്‍, ടീം സ്‌കോര്‍ ഉയര്‍ത്താന്‍ പൊരുതുമ്പോഴായിരുന്നു അവസരത്തിനൊത്ത് ഉയര്‍ന്ന് ഹെറ്റ്‌മെയര്‍ തകര്‍ത്തു കളിച്ചത്. ആറ് ഫോറും ആറ് സിക്‌സും പറത്തിയായിരുന്നു വിന്‍ഡിസ് യുവ താരത്തിന്റെ വെടിക്കെട്ട്. 13 ഏകദിനങ്ങള്‍ മാത്രം കളിച്ചു കഴിഞ്ഞ ഹെറ്റ്‌മെയര്‍ ഇതിനോടകം മൂന്ന് സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. ഈ മൂന്ന് സെഞ്ചുറിയും 135 എന്ന സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തിയാണ് താരം നേടിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍