കായികം

സഹതാരത്തെ തല്ലി വിന്‍ഡിസ് ബൗളര്‍; സംഭവം ആദ്യ വിക്കറ്റ് ആഘോഷത്തിനിടെ

സമകാലിക മലയാളം ഡെസ്ക്

അരങ്ങേറ്റ മത്സരത്തിലെ ആദ്യ വിക്കറ്റ് ഏതൊരു താരത്തിനും പ്രധാനപ്പെട്ടതായിരിക്കും. ഇന്ത്യയ്‌ക്കെതിരെ തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ മടക്കി കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയ വിന്‍ഡിസിന്റെ ഒഷാനെ തോമസ് അത് ആഘോഷിച്ചില്ലെങ്കിലെ അത്ഭുതമുള്ളു. 

പക്ഷേ ആ ആഘോഷത്തില്‍ വേദനിച്ചത് വിന്‍ഡിസ് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിനാണ്. ധവാന്റെ വിക്കറ്റ് വീണത്, ഇരുവരും കൈ പരസ്പരം ഉയര്‍ത്തിയടിച്ച് ആഘോഷിക്കവെ ഒഷാനെയുടെ നിയന്ത്രണം പോയി. ഒഷാനെയുടെ കൈ അങ്ങിനെ ഹോപ്പിന്റെ മുഖത്ത് അടിച്ചു. 

അടികൊണ്ട് വേദന ഹോപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് അവിടെ വ്യക്തമാണ് എങ്കിലും ഒഷാനെ ഹോപ്പിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഈ വീഡിയോയാണ് ആദ്യ ഏകദിനം കഴിഞ്ഞതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ പരക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു