കായികം

നിലവിലെ ചാംപ്യൻമാരുടെ കഷ്ടകാലം തുടരുന്നു; അഞ്ചാം പോരിലും ജയമില്ലാതെ ചെന്നൈയിൻ

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഐഎസ്എൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽവി നേരിട്ട അവർ നിരാശയോടെ വീണ്ടും മൈതാനം വിട്ടു. കൊൽക്കത്തയിൽ നടന്ന പോരാട്ടത്തിൽ എടികെയോട് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ചെന്നൈയിൻ നേരിട്ടത്. കളിയുടെ ആദ്യ 17 മിനുട്ടിലാണ് കളിയിലെ മൂന്ന് ഗോളുകളും പിറന്നത്.

സീസണിൽ ആ​ദ്യമായി ഫസ്റ്റ് ഇലവനിൽ എത്തിയ സ്ട്രൈക്കർ കാലു ഉച്ചെയാണ് എ ടി കെയ്ക്ക് ആദ്യം ലീഡ് നൽകിയത്. കളി തുടങ്ങി മൂന്ന് മിനുട്ട് മാത്രമെ കാലു ഉച്ചെയ്ക്ക് ഗോൾ നേടാൻ വേണ്ടി വന്നുള്ളൂ. ലാൻസരോട്ടെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഉച്ചെയുടെ ഗോൾ. പത്ത് മിനുട്ട് കഴിഞ്ഞ് വീണ്ടു ലാൻസരോട്ടെയുടെ അസിസ്റ്റിൽ രണ്ടാം ​ഗോളും പിറന്നു. ലാൻസരോട്ടെ ഒരു ഫ്രീ കിക്കിലൂടെ ഒരുക്കിയ അവസരം ഹെഡ്ഡറിലൂടെ ജോൺ ജോൺസൺ ചെന്നൈയിൻ വലയിൽ എത്തിച്ചു.

രണ്ട് ഗോളുകൾക്ക് പിറകിൽ പോയെങ്കിലും ചെന്നൈയിൻ 17ാം മിനുട്ടിൽ തന്നെ ലീഡ് കുറച്ചു. ഒരു ഹെഡ്ഡറിലൂടെ കാർലോസ് സാലോം ചെന്നൈയിനായി ഗോൾ നേടി. പക്ഷെ അതിനപ്പുറം ഒരു ഗോളും കൊൽക്കത്തയിൽ പിറന്നില്ല. സ്റ്റീവ് കോപ്പലിന്റെ കടുകട്ടി പ്രതിരോധം കൊൽക്കത്തയ്ക്ക് മൂന്ന് പോയിന്റ് തന്നെ സമ്മാനിച്ചു. 

എടികെയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ജയമാണിത്. ചെന്നൈയിനാകട്ടെ സീസണിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു