കായികം

അവര്‍ക്കെതിരെ നടപടിയെടുക്കു; ബോട്ടിലുകള്‍ വലിച്ചെറിഞ്ഞ ആരാധകര്‍ക്കെതിരെ നെയ്മര്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ അപരാജിത മുന്നേറ്റം നടത്തുകയാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍. 11ല്‍ 11 മത്സരങ്ങളും വിജയിച്ച് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പിഎസ്ജിയുടെ മുന്നേറ്റം. 

കഴിഞ്ഞ ദിവസം മാഴ്‌സയെ അവരുടെ തട്ടകത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് പിഎസ്ജി 11ാം തുടര്‍ വിജയം സ്വന്തമാക്കിയത്. 

മത്സരത്തിനിടെ മാഴ്‌സ ആരാധകരുടെ വഴിവിട്ട ചില പ്രവര്‍ത്തികള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. മത്സരത്തിനിടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ നേര്‍ക്ക് മാഴ്‌സ ആരാധകര്‍ ബോട്ടിലുകളും കോയിന്‍സും വലിച്ചെറിഞ്ഞ് അപമാനിക്കാന്‍ ശ്രമം നടത്തിയതാണ് ചര്‍ച്ചയായത്. 

ആരാധകരുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് നെയ്മര്‍ തന്നെ രംഗത്തെത്തി. ഇത്തരം പ്രവര്‍ത്തികള്‍ ശരിയായ നടപടിയല്ലെന്ന് നെയ്മര്‍ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകാണം. എതിര്‍ ടീം ആരാധകര്‍ തങ്ങള്‍ക്ക് നേരെ എന്തെങ്കിലും ചെയ്യുമെന്ന് ആലോചിച്ച് കളിക്കേണ്ടി വരുന്നത് അപകടകരമായ അവസ്ഥയാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'