കായികം

രോഹിത് രോഹിത് എന്ന് ആരവം, ജേഴ്‌സിയില്‍ വിരലോടിച്ച് രോഹിത് അത് തിരുത്തി

സമകാലിക മലയാളം ഡെസ്ക്

ഗ്യാലറിയില്‍ ഇരുന്ന് ഇഷ്ട താരങ്ങളുടെ പേരുയര്‍ത്തി കാണികള്‍ ആരവം തീര്‍ക്കുന്നത് കായിക ലോകത്ത് വലിയ പുതുമയൊന്നുമല്ല. പക്ഷേ തന്റെ പേര് വിളിച്ച് ആരവം തീര്‍ത്ത ആരാധകരെ തിരുത്തുകയാണ് ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ. 

വിന്‍ഡിസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യവെയായിരുന്നു സംഭവം. ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു രോഹിത്. കാണികള്‍ ഗ്യാലറിയിലിരുന്ന് രോഹിത് രോഹിത്ത് എന്ന് ഉറക്കെയുറക്കെ വിളിച്ചു. എന്നാല്‍ തന്റെ ജേഴ്‌സിയില്‍ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതിലേക്ക് വിരലോടിച്ച് കാണികളെ തിരുത്തുകയാണ് രോഹിത് ചെയ്തത്. 

കാര്യം പിടികിട്ടിയ ആരാധകര്‍ ഉടനെ തിരുത്തി, ഇന്ത്യ ഇന്ത്യ എന്ന് വിളിക്കാന്‍ തുടങ്ങി. കാണികള്‍ ഇന്ത്യ എന്ന് പറഞ്ഞ് ആരവം തീര്‍ക്കുന്ന താളത്തില്‍ രോഹിത്തും തന്റെ തലയാട്ടിക്കൊണ്ടിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി