കായികം

കളിക്കളത്തില്‍ ധവാന്‍, കമന്ററി ബോക്‌സില്‍ ഭാജി ; ഓവലില്‍ ഭാംഗ്ര കളിച്ച് ഇന്ത്യ(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : ഓവലില്‍ നടക്കുന്ന  ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം ഗ്രൗണ്ടില്‍ ബോളര്‍മാര്‍  നേടിയ മേല്‍ക്കൈ സന്തോഷമായി നിറഞ്ഞ് കവിഞ്ഞ് പുറത്തെത്തിയത് ശിഖര്‍ ധവാന്റെ ഭാംഗ്ര ഡാന്‍സിലൂടെയാണ്. ഇംഗ്ലീഷ് ടീമിനെ 198 റണ്‍സിന് ചുരുട്ടിക്കെട്ടിയതിന്റെ ആഹ്ലാദത്തില്‍ ഫീല്‍ഡിംഗിനിടെ ധവാന്‍ ആനന്ദനൃത്തം ചവിട്ടി.  

ധവാന്റെ നൃത്തച്ചുവടുകള്‍ക്ക് പിന്നാലെ ഭാംഗ്രയെ കാണികള്‍ക്ക് പരിചപ്പെടുത്തി ഹര്‍ഭജന്‍ സിങും കമന്ററി ബോക്‌സില്‍ പഞ്ചാബി നൃത്തം തുടങ്ങി. രണ്ട് സ്റ്റെപ് കളിച്ച ഭാജി മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഡേവ്ഡ് ലോയ്ഡിനെയും ഭാംഗ്ര പഠിപ്പിച്ചതോടെ ഓവലില്‍ ആകെ ചിരി പടര്‍ന്നു. 

 ഇംഗ്ലീഷ് താരം അലിസ്റ്റര്‍ കുക്കിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം കൂടിയാണ് ഓവലിലേത്. കളി ആരംഭിക്കുമ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇന്ത്യന്‍ ടീം കുക്കിനെ ആദരിച്ചിരുന്നു. 71 റണ്‍സാണ് കുക്ക് നേടിയത്. ഒന്നാം ദിനം 131-1 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ആതിഥേയര്‍ കുക്ക് പുറത്തായതോടെ ദയനീയമായി തകര്‍ന്നടിഞ്ഞു, 48 റണ്‍സിനിടയില്‍ ആറ് വിക്കറ്റ് നഷ്ടം.  28 റണ്‍സ് നഷ്ടത്തില്‍ മൂന്ന് വിക്കറ്റ് നേടി ഇഷാന്ത് ശര്‍മ്മയും ബൂംമ്ര രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ നിരയ്ക്ക് കരുത്ത് പകര്‍ന്നു. 

അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1 ന് ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു. സതാംപ്ടണില്‍ നേടിയ 60 റണ്‍സ് വിജയമാണ് ഇംഗ്ലണ്ടിന് പരമ്പര സമ്മാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി