കായികം

പുനെയ്ക്ക് വേണ്ടി ഹ്യൂം ഇറങ്ങാനുള്ള സാധ്യതയും കുറയുന്നു; എട്ട് വിദേശ താരങ്ങള്‍ എന്ന കണക്ക് വില്ലനാവും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം ഇയാന്‍ ഹ്യൂമിന്റെ എഫ്‌സി പുനെ സിറ്റി പ്രവേശനവും ആശങ്കയുടെ നിഴലില്‍. ഏഴ് വിദേശ താരങ്ങളെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു എന്നിരിക്കെ പുനെ സിറ്റി നിലവില്‍ എട്ട് വിദേശ താരങ്ങളുമായി കരാറില്‍ എത്തിയതാണ് ഹ്യൂമിന്റെ സാധ്യതകള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തുന്നത്. 

മാര്‍സെലീഞ്ഞോ, എമിലിയാനോ അല്‍ഫാറോ, ഡിയാഗോ കാര്‍ലോസ്, മാര്‍ക്കോ സ്റ്റാന്‍കോവിച്, മാര്‍ട്ടിന്‍ ഡയസ്, മാറ്റ് മില്‍സ്, ജൊനാഥന്‍ വിയ എന്നീ വിദേശ താരങ്ങളുമായാണ് ഹ്യൂമിന് പുറമെ പുനെ കരാറില്‍ എത്തിയിരിക്കുന്നത്. ഏഴ് വിദേശ താരങ്ങളെ മാത്രമേ ഒരു ടീമിന് ഉള്‍ക്കൊള്ളാനാവൂ എന്നതിനാല്‍ ഫിറ്റ്‌നസ് കൈവരിക്കുന്നത് വരെ ഹ്യൂമിനെ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 

പരിക്കില്‍ നിന്നും കളിക്കളത്തിലേക്ക് തിരികെ എത്താന്‍ ഹ്യൂമിന് ഇനിയും സമയം എടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങിനെ വരുമ്പോള്‍ ഹ്യൂം ഒഴികെയുള്ള വിദേശ താരങ്ങളെ ആയിരിക്കും തുടക്കത്തില്‍ പുനെ പരിഗണിക്കുക. ഹ്യൂമിന് പുറത്തിരിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി