കായികം

ശ്രീകാന്തും വീണു; ജപ്പാൻ ഓപൺ ബാഡ്മിന്റണിലെ ഇന്ത്യൻ പോരാട്ടത്തിന് വിരാമം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമം. പുരുഷ സിംഗിള്‍സില്‍ ലോക എട്ടാം റാങ്കുകാരന്‍ കിഡംബി ശ്രീകാന്തും പുറത്തായതോടെയാണ് ഇന്ത്യൻ പോരാട്ടത്തിന് തിരശ്ശീല വീണത്. നേരത്തെ വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും പുറത്തായിരുന്നു. പുരുഷ ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ മനു ആത്രി-സുമീത് റെഡ്ഡി സഖ്യവും പരാജയപ്പെട്ടിരുന്നു. 

33-ാം റാങ്കുകാരനായ കൊറിയൻ താരം ലീ ഡോങ് ക്യൂനാണ് ശ്രീകാന്തിനെ വീഴ്ത്തിയത്. മൂന്ന് ഗെയിം നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം അടിയറവ് പറഞ്ഞത്. 

മത്സരം ഒരു മണിക്കൂറും 19 മിനുട്ടും നീണ്ടുനിന്നു. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം കൊറിയന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. രണ്ടാം ഗെയിം 16-21ന് ലീ ഡോങ് മുന്നിലെത്തിയതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. അവസാനം വരെ ശ്രീകാന്ത് പൊരുതി നോക്കിയെങ്കിലും 18-21 ന് ഗെയിമും മത്സരവും കൊറിയന്‍ താരം സ്വന്തമാക്കി. സ്‌കോര്‍: 21-19, 16-21, 18-21. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്