കായികം

അവിശ്വസനീയമാം വിധം സുന്ദരിയാണ് അവള്‍, വിവാഹ ശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പന്ത് ചുരണ്ടല്‍ വിവാദം തീര്‍ത്ത തിരിച്ചടിയില്‍ നിന്നും തിരിച്ചു വരാന്‍ ഒരുങ്ങവെ ദീര്‍ഘകാല സുഹൃത്ത് ഡാനി വില്ലിസിനെ ഇനിയുള്ള നാളുകള്‍ക്കായി ഒപ്പം കൂട്ടി സ്റ്റീവ് സ്മിത്ത്. ഡാനി വില്ലിസും ഒരുമിച്ചുള്ള വിവാഹ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്താണ് സ്മിത്ത് താന്‍ വിവാഹിതനായ വിവരം ലോകത്തെ അറിയിക്കുന്നത്. 

എന്റെ ബെസ്റ്റ് ഫ്രണ്ടിനെ ഞാന്‍ വിവാഹം ചെയ്തു. അവിശ്വസനീയമാംവിധം സുന്ദരിയാണ് അവള്‍ എന്നുമായിരുന്നു വിവാഹ വിവരം ലോകത്തെ അറിയിച്ച് സ്മിത്ത് കുറിച്ചത്. 2017ല്‍ ആയിരുന്നു സ്മിത്ത് തന്റെ ഇഷ്ടം വില്ലിസിനോട് പറയുന്നത്. 2011 മുതല്‍ സുഹൃത്തുക്കളാണ് ഇരുവരും. 

ബിഗ് ബാഷ് ലീഗിനോട് അനുബന്ധിച്ച് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഇരുവരും അടുത്തറിയാന്‍ ആരംഭിച്ചത്. തന്റെ കരിയറിന്റെ വളര്‍ച്ചയില്‍ വെല്ലിസ് ചെലുത്തിയ സ്വാധീനത്തെ കുറിച്ച് സ്മിത്ത് എന്നും തുറന്നു പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി