കായികം

വയസന്‍ എന്ന് വിളിച്ചവര്‍ക്ക് യുവിയുടെ മറുപടി;  ലക്ഷ്യം ലോക കപ്പ്?

സമകാലിക മലയാളം ഡെസ്ക്

2017 ജൂണ്‍ മുപ്പതിനായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ അവസാന ഏകദിനം യുവരാജ് സിങ് കളിച്ചത്. പിന്നെ ടീമിലേത്താന്‍ പഞ്ചാബി താരത്തിനായിട്ടില്ല. വയസന്‍ എന്ന വിളിപ്പേര് പതിയെ യുവിക്കരികിലേക്കെത്തി. എന്നാലിപ്പോള്‍ തന്നെ വയസന്‍ എന്ന് വിളിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് യുവി. 

പരിശീലന വീഡിയോ ഷെയര്‍ ചെയ്താണ് യുവി വിമര്‍ശകരുടെ വായടപ്പിക്കുന്നത്. ഇങ്ങനെ പരിശീലിക്കാനുള്ള എന്റെ പ്രായം കടന്നു പോയി. സാധാരണ ജീവിതത്തിലേക്ക് ഞാന്‍ തിരികെ എത്തണം എന്നായിരുന്നു കഴിഞ്ഞ വര്‍ഷം എനിക്ക് പലരും തന്നെ ഉപദേശം. എന്നാല്‍ എനിക്ക് കഴിയില്ലാ എന്ന് നിങ്ങള്‍ എന്നോട് പറയരുത്, കാരണം ലക്ഷ്യത്തില്‍ എത്തുന്നത് വരെ ഞാന്‍ അത് ചെയ്യുമെന്ന് യുവ് വ്യക്തമാക്കുന്നു...

304 ഏകദിനങ്ങളാണ് യുവി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 36.55 ബാറ്റിങ് ശരാശരിയില്‍ 8701 റണ്‍സാണ് ഏകദിനത്തിലെ യുവിയുടെ സമ്പാദ്യം. 40 ടെസ്റ്റുകളും, 58 ട്വിന്റി20യും യുവി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലോക കപ്പ് ടീമിലേക്ക് യുവിക്ക് എത്താന്‍ സാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകരിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ