കായികം

വിരമിക്കലിന് ശേഷമുള്ള പ്ലാന്‍? ശാസ്ത്രിയുടെ അഭാവത്തില്‍ കോച്ചായി ധോനി

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭാവത്തില്‍ നെറ്റ്‌സിലെ ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തില്‍ മേല്‍നോട്ടക്കാരനായി ധോനി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും ബൗളര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി ശാസ്ത്രി നില്‍ക്കുമായിരുന്ന അതേ പൊസിഷനിലായിരുന്നു ഐസിസി അക്കാദമിയിലെ പരിശീലനത്തിനിടെ ധോനിയുടെ നില്‍പ്പ്. 

വിരമിക്കലിന് ശേഷമുള്ള പ്ലാനുകളെ കുറിച്ച് ധോനി നല്‍കുന്ന സൂചനകളാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ മികച്ച നായകന്, ആ പരിചയ സമ്പത്തിന്റെ ബലത്തില്‍ മികച്ച പരിശീലകനായും തിളങ്ങാന്‍ സാധിച്ചേക്കാം. 

കോഹ് ലിയുടെ അസാന്നിധ്യം ടീമിന് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന ഉത്തരം ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു നല്‍കിയതും കോഹ് ലിയെ ചൂണ്ടിക്കാട്ടിയായിരുന്നു. കോഹ്ലിയുടെ അസാന്നിധ്യം നമുക്ക് തിരിച്ചടിയാണ്. എന്നാല്‍ ജയിക്കാന്‍ പ്രാപ്തമാണ് ഇന്ത്യന്‍ ടീമാണ് ഇത്. ടീമിലെ ഏത് കളിക്കാരനും ആശ്രയിക്കാവുന്ന താരമാണ് ധോനിയെന്നും അമ്പാട്ടി റായിഡു പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി