കായികം

പക്വിയാവോയോട് ഇടി പിടിക്കാന്‍ മെയ്വെതര്‍ വീണ്ടും ഗോദയിലേക്ക്..

സമകാലിക മലയാളം ഡെസ്ക്

ടിക്കൂടിനെ വിറപ്പിക്കുന്ന വാക്കുകളായിരുന്നു  ഫ്‌ളോയ്ദ് മെയ്വെതര്‍ ഇന്ന് ട്വീറ്റ് ചെയ്തത്. പക്വിയാവോയോട് ഏറ്റുമുട്ടാന്‍ ഞാനിതാ മടങ്ങി വരുന്നു. ഒമ്പതക്കം പ്രതിഫലം.. ദാ നോക്കിയിരുന്നോളൂ എന്നായിരുന്നു ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യന്റെ വാക്കുകള്‍. 

2015 ല്‍ നടന്ന ഗുസ്തിയില്‍ അമേരിക്കന്‍ താരം ഫിലിപ്പീന്‍ താരമായ പക്വിയാവോയെ മലര്‍ത്തിയടിച്ച് വിജയാരവം മുഴക്കിയാണ് മടങ്ങിയത്. 96-2007 വരെയും 2009 മുതല്‍ 2015 വരെയും ഇടിക്കൂട്ടിലെ രാജാവായിരുന്നു മെയ്വെതര്‍. 2017 ല്‍ അസാമാന്യ തിരിച്ചുവരവും നടത്തി. 

ഇനിയും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകളുടെ കൂട്ടുകാരനാണ് മെയ്വെതര്‍.നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മഗ്രിഗറിനെതിരെ നേടിയ 50-0 പോയിന്റ് ഇതുവരെ ഭേദിക്കപ്പെട്ടിട്ടില്ല. റികാര്‍ഡോ ലോപസിന് ശേഷം ആധുനിക ബോക്‌സിങില്‍ ഈ പോയിന്റ് നേട്ടം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ മത്സരത്തിന് ശേഷമാണ് വിരമിച്ചതായി മെയ്വെതര്‍ പ്രഖ്യാപിച്ചത്.

മെയ്വെതറും പക്വിയാവോയുമായി നടന്ന അവസാന മത്സരത്തില്‍ വിജയം മെയ്വെതറിനൊപ്പമായിരുന്നു. പക്വിയാവോയെ ഇടിച്ച് തോളെല്ല് പഞ്ചറാക്കിയാണ് മെയ്തവര്‍ അന്ന് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി