കായികം

ഇന്ത്യന്‍ കായിക രംഗത്തിന് പുത്തനുണര്‍വ്; മോദിക്ക് നന്ദിയറിയിച്ച് പി.വി സിന്ധു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ കായിക മേഖല ഏറെ മുന്നോട്ട് പോയതായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. കായിക താരങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചതായും സിന്ധു പറയുന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സിന്ധു കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി രംഗത്തെത്തിയത്. 

വളര്‍ന്നുവരുന്നവര്‍ക്ക് കായിക കായിക മേഖല കരിയറായി സ്വീകരിക്കാന്‍ അവസരമൊരുക്കി. സ്‌കൂള്‍ കരിക്കുലത്തില്‍ കായികം ഒരു പ്രധാന വിഷയമായി ഉള്‍പ്പെടുത്തി. സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്കുതകുന്ന വളരെ നിര്‍ണായകമായ തീരുമാനമായിരുന്നു ഇത്. 

കൂടുതല്‍ കഴിവുള്ളവരെ കണ്ടെത്താനായി ഖേലോ ഇന്ത്യ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രധാനമന്ത്രി വലിയ ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. ആഗോളതലത്തില്‍ വലിയൊരു കായിക ശക്തിയായി ഇന്ത്യയെ വളര്‍ത്താന്‍ ഇത്തരം ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. മോദിയുടെ വീക്ഷണങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി പറയുന്നതായി സിന്ധു വീഡിയോയില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്