കായികം

എന്തുകൊണ്ട് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയില്‍? ചോദ്യം ചെയ്ത് പാക് നായകന്‍

സമകാലിക മലയാളം ഡെസ്ക്

എഷ്യാ കപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ മത്സരങ്ങളും എന്തുകൊണ്ട് ദുബൈയില്‍ എന്ന ചോദ്യവുമായി പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ്. ഗ്രൂപ്പില്‍ ഏത് സ്ഥാനത്ത് ഫിനിഷ് ചെയ്താലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബൈ വേദിയായി വരുന്നതിലുള്ള അതൃപ്തി പാക് നായകന്‍ തുറന്ന് പ്രകടിപ്പിക്കുന്നു. 

ദുബൈയിലും അബുദാബിയിലും ആയിട്ടാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അസഹനീയമായ ചൂടില്‍ അബിദാബിയിലേക്ക് യാത്ര ചെയ്യുക എന്നത് ടീമുകളെ സംബന്ധിച്ച് കഠിനമാണ്. യാത്രയാണ് പ്രശ്‌നം. കളിക്കിടയില്‍ ഒന്നര മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വരുന്നു എന്നത് ബുദ്ധിമുട്ടിക്കുന്നു എന്ന് പാക് നായകന്‍ പറയുന്നു. 

ഇന്ത്യക്കായാലും പാക്കിസ്ഥാനായാലും മറ്റ് ടീമിനായാലും കാര്യങ്ങള്‍ ഒരുപോലെയാവണം. അബുദാബിയില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട് എങ്കില്‍ എല്ലാ ടീമുകളും അബുദാബിയില്‍ കളിച്ചിരിക്കണം. അല്ലാതെ എന്താണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലെന്ന് സര്‍ഫ്രാസ് പറയുന്നു. 

സാങ്കേതികമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആതിഥേയര്‍. എന്നാല്‍ പാക്കിസ്ഥാനെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതോടെ വേദി മാറ്റേണ്ടി വരികയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബൈയില്‍ വെച്ചാല്‍ കൂടതല്‍ കാണികള്‍ കാണുവാന്‍ എത്തുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ