കായികം

ഗര്‍ഭിണിയെ പോലും വെറുതെ വിടില്ല; ഇന്ത്യ-പാക് മത്സരത്തിന് മുന്‍പേ സാനിയയുടെ സുരക്ഷാ മുന്‍കരുതല്‍

സമകാലിക മലയാളം ഡെസ്ക്

ചിരവൈരികള്‍ തമ്മില്‍ നേര്‍ക്കു നേര്‍ വരുന്നത് ഒരു വര്‍ഷത്തിന് ഇപ്പുറം...ഇന്ത്യാ-പാക് പോര് വരുമ്പോള്‍ ആരാധകരുടെ ആവേശം പലപ്പോഴും നിയന്ത്രണാതീതമാകും. ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി എവിടെ ചെന്ന് നില്‍ക്കും എന്ന് വ്യക്തമല്ലാത്തതിനാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ഇടവേള എടുക്കുകയാണ് എന്നാണ് സാനിയാ മിര്‍സ പറയുന്നത്. 

കളിക്ക് 24 മണിക്കൂറുകള്‍ മാത്രമേയുള്ളു. സമൂഹമാധ്യമങ്ങളില്‍ നിന്നും ഇപ്പോള്‍ പുറത്തു കടക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ ഇവിടെ നിറയുന്ന അസംബന്ധങ്ങള്‍ ഒരു സാധാരണ വ്യക്തിയെ അസ്വസ്ഥനാക്കും, ഒരു ഗര്‍ഭിണിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ...ഇത് ഒരു ക്രിക്കറ്റ് മത്സരം മാത്രമാണെന്ന് ഓര്‍ക്കൂ എന്നാണ് പരിധി വിടുന്ന വാക്കുകളുമായി എത്തുന്നവരോട് സാനിയ ആവശ്യപ്പെടുന്നത്. 

ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കല്‍ കൂടി കളത്തിലിറങ്ങുമ്പോള്‍ ഷുഐബ് മാലിക്കിലാണ് പാക്കിസ്ഥാന്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഇന്ത്യക്കെതിരെ പരിചയസമ്പത്തില്‍ മികച്ച് നില്‍ക്കുന്ന പാക് താരം ഷുഐബ് മാത്രമാണ്. ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കു നേര്‍ വരുമ്പോള്‍ സാനിയ ആര്‍ക്കൊപ്പം നില്‍ക്കും എന്ന ചോദ്യമായിരുന്നു ആരാധകര്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നത്. 

താന്‍ ഇന്ത്യക്കാരിയാണ് എന്ന് സാനിയ ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരുന്നു എങ്കിലും തൃപ്തരാവാത്ത ഹിന്ദുത്വവാദികള്‍ ഓരോ അവസരം വരുമ്പോഴും സാനിയയ്‌ക്കെതിരെ രംഗത്തെത്തിക്കൊണ്ടിരുന്നു. സമാനമായ സാഹചര്യം വീണ്ടും വരുമ്പോഴാണ് ഇവര്‍ക്ക് മറുപടിയുമായി സാനിയ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍