കായികം

ധോണി ചതിച്ചാശാനേ... ആ പൂജ്യവും പുറത്താകലും സഹിക്കാനാകാതെ ഒരു കുഞ്ഞ് ആരാധകൻ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യ ദുർബലരായ ഹോങ്കോങിനോട് കഷ്ടിച്ച് കടന്നുകൂടി വിജയം സ്വന്തമാക്കി. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച് രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്. കോഹ്ലിയില്ലാത്ത ടീമിൽ മുൻ നായകനും മുതിർന്ന താരവുമായ മഹേന്ദ്ര സിങ് ധോണി  നിർണായക സാന്നിധ്യമാണെന്ന് ക്രിക്കറ്റ് വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ആരാധകരും ആ പ്രതീക്ഷയിൽ തന്നെയായിരുന്നു.  ധോണിയുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നല്‍കുമെന്ന് അമ്പാട്ടി റായിഡു അടക്കമുള്ള താരങ്ങളും പറഞ്ഞിരുന്നു. 

എന്നാല്‍ ഹോങ്കോങിനെതിരായ പോരാട്ടത്തിൽ അഞ്ചാമനായി ഇറങ്ങിയ ധോനി അക്കൗണ്ട് തുറക്കും മുൻപ് പുറത്തായത് ആരാധകരിൽ അമ്പരപ്പും ഞെട്ടലുമുണ്ടാക്കി. നേരിട്ട മൂന്നാം പന്തില്‍ ധോനിയെ എഹ്‌സാന്‍ ഖാന്‍ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിക്കുകയായിരുന്നു. ​ഗാലറിയിലെ പലരുടെ മുഖത്തും ഈ അമ്പരപ്പ് കാണാമായിരുന്നു. അത് വിശ്വസിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള ഭാവങ്ങളായിരുന്നു പലരിലും.

ഈ കൂട്ടത്തിൽ ഒരു കുഞ്ഞു ആരാധകന്റെ നിരാശാ ഭാവങ്ങളും പ്രകടനങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. ഈ വീഡിയോയില്‍ തന്റെ നിരാശയും ദേഷ്യവുമെല്ലാം ഈ ആരാധകന്‍ കാണിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി