കായികം

താങ്ങി നിര്‍ത്താന്‍ സൂപ്പര്‍ താരം തിരികെ വരുന്നു? പ്രതീക്ഷയോടെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഏഷ്യാ കപ്പില്‍ നിന്നുകൂടി നാണംകെട്ട് പുറത്തായതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ തിരികെ പിടിക്കാന്‍ സൂപ്പര്‍ താരം മടങ്ങി എത്തുന്നു എന്ന് സൂചന. തിലകരത്‌ന ദില്‍ഷന് ലങ്കന്‍ കുപ്പായത്തിലേക്ക് മടങ്ങി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ലങ്കന്‍ ടീം ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. 2019 ലോക കപ്പ് വരെ കളിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ചില കാരണങ്ങളെ തുടര്‍ന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വരികയായിരുന്നു എന്ന് ദില്‍ഷന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടര്‍ അസം അമീന്‍ തന്റെ ട്വീറ്റില്‍ പറയുന്നു. 

2016ലാണ് ദില്‍ഷന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുണ്ടായ കാരണം ആ സമയം വെളിപ്പെടുത്താന്‍ ദില്‍ഷന്‍ തയ്യാറായിരുന്നില്ല. ജയവര്‍ധനയും, സംഗക്കാരയുമെല്ലാം വിരമിച്ചതിന് പിന്നാലെ ടീം രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയാണ് ലങ്ക ഇപ്പോള്‍. 

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനോടും അഫ്ഗാനിസ്ഥാനോടും തോറ്റായിരുന്നു ലങ്ക നാട്ടിലേക്ക് മടങ്ങിയത്. ബംഗ്ലാദേശിനെതിരെ 248 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 124 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ലങ്കന്‍ താരങ്ങള്‍ നിരുത്തരവാദപരമായ കളി തുടര്‍ന്നു. 249 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 158 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍