കായികം

ഇത് ജോത്സ്യനാണോ? ധോനിയുടെ ഫീല്‍ഡ് ചെയ്ഞ്ചിന് പിന്നാലെ വിക്കറ്റ്‌

സമകാലിക മലയാളം ഡെസ്ക്

നായകന്‍ അല്ല. പക്ഷേ ഇന്ത്യക്ക് അനുകൂലമായി കളിയെ മാറ്റിമറിക്കാന്‍ സാധിക്കുന്ന കണക്കു കൂട്ടലുമായി സ്റ്റമ്പിന് പിന്നില്‍ ധോനിയുണ്ട്. അത് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍ ബംഗ്ലാദേശിനെതിരായ കളിക്കിടെ. 

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടയില്‍ തുടര്‍ച്ചയായി രണ്ട് ഫോര്‍ വഴങ്ങി നില്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ ആ സമയം. പത്താമത്തെ ഓവറിലെ ജഡേജയുടെ രണ്ടാമത്തേയും മൂന്നാമത്തേയും പന്ത് അതിര്‍ത്തി കടത്തി ഷക്കീബ് അല്‍ ഹസന്‍ തകര്‍ത്തു കളിക്കുന്നതിന്റെ സൂചനകള്‍ നല്‍കി.

പിന്നാലെ ധോനി രോഹിത്തിനോട് ഫീല്‍ഡ് ചെയിഞ്ച് നിര്‍ദേശിക്കുന്നു. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡറെ നിര്‍ത്താനായിരുന്നു രോഹിത്തിനോട് ധോനി ആവശ്യപ്പെട്ടത്. രോഹിത് അത് ചെയ്യുകയും ചെയ്തു. തൊട്ടടുത്ത ഡെലിവറിയില്‍ ഷക്കീബ് ആ പുതിയ ഫീല്‍ഡര്‍ വന്ന സ്ഥാനത്തേക്ക് തന്നെ ഷോട്ട് ഉതിര്‍ത്തു. വിക്കറ്റും വീണു. 

ധോനിയുടെ ബുദ്ധി സമ്മാനിച്ച ആ വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ പിഴുതാണ് ജഡേജ ഏകദിനത്തിലേക്കുള്ള തന്റെ തിരിച്ചു വരവ് ആഘോഷമാക്കിയത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ മാന്‍ ഓഫ് ദി മാച്ചും ജഡേജയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍