കായികം

ലങ്കാ ദഹനം തുടര്‍ന്ന് ഇന്ത്യന്‍ വനിതകള്‍, സെവാഗായി ജെമിമ

സമകാലിക മലയാളം ഡെസ്ക്

ഇത്തവണ മന്ദാനയോ, ഹര്‍മന്‍പ്രീതോ, മിതാലിയോ ആയിരുന്നില്ല...ജെമിമയായിരുന്നു താരം. ജെമീമ നെടുംതൂണായപ്പോള്‍
ലങ്കയ്‌ക്കെതിരെ വീണ്ടും ജയം പിടിച്ച് ഇന്ത്യന്‍ വനിതകള്‍. കൊളംബോയില്‍ അഞ്ച് വിക്കറ്റിന് ലങ്കയെ തറപറ്റിച്ചതോടെ അഞ്ച് ട്വിന്റി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ന് ആധിപത്യം ഉറപ്പിക്കുന്നു. 

മൂന്നാം ട്വിന്റി20യില്‍ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ജെമിമ റോഡ്രിഗ്‌സിന്റേയും ഹര്‍മന്‍പ്രീത് കൗറിന്റേയും ബാറ്റിങ് മികവില്‍ ജയം പിടിക്കുകയായിരുന്നു. 40 ബോളില്‍ ജെമിമ 57 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 19 ബോളില്‍ 24 റണ്‍സ് എടുത്ത് ഹര്‍മന്‍ ഇന്ത്യയുടെ ജയം അനായാസമാക്കി. 

തിരിച്ചടിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയേയും പ്രബോധനിയേയും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ ജെമിമ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ കരകയറ്റി. നാല് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു ജെമിമയുടെ ഇന്നിങ്‌സ്. പന്ത് ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയായിരുന്നു ജെമിമ അര്‍ധ സെഞ്ചുറി തികച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി