കായികം

ആദ്യം അഫ്ഗാനിസ്ഥാന്റെ ബാറ്റിങ്‌, ഇന്ത്യയെ ധോനി നയിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരില്‍ ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ഫൈനല്‍ ഉറപ്പിച്ച ഇന്ത്യയ്ക്ക്‌ അഫ്ഗാനിസ്ഥാനെതിരായ കളി ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള അവസരമാണ്. 

ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍
ധോനിയാണ് ഇന്ത്യയെ നയിക്കുന്നത്. ടോസ് ഇടാന്‍ ഇന്ത്യയ്ക്ക് വേണ്ടി ധോനി ഇറങ്ങിയതോടെയാണ് വീണ്ടും നായക വേഷത്തില്‍ ആരാധകര്‍ക്ക് ധോനിയെ കാണാനായത്. ധോനി ഇന്ത്യയെ നയിക്കുന്ന ഇരുന്നൂറാം  ഏകദിനമാണ് ഇത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചഹറിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ധോനിയാണ് ചഹലിന് ക്യാപ് നല്‍കിയത്. ഹര്‍ദിക്കിന് പരിക്ക് പറ്റിയതിന് പിന്നാലെ ചഹറിനെ ടീമിലേക്ക് വിളിക്കുകയായിരുന്നു. അഞ്ച് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. 

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ചഹല്‍, ഭുവി, ഭൂമ്ര എന്നിവര്‍ക്ക് വിശ്രമം നല്‍കി. കെ.എല്‍.രാഹുല്‍, മനീഷ് പാണ്ഡേ, ദീപക് ചഹര്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹ്മദ് എന്നിവര്‍ പ്ലേയിങ് ഇലവനിലേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു