കായികം

നീ ബൗള്‍ ചെയ്യുന്നോ? അതോ ഞാന്‍ ബൗളറെ മാറ്റണോ? കുല്‍ദീപിന് ധോനിയുടെ മാസ് മറുപടി

സമകാലിക മലയാളം ഡെസ്ക്

ഫീല്‍ഡ് ചെയ്ഞ്ചായിരുന്നു കുല്‍ദീപ് ആവശ്യപ്പെട്ടത്. വിക്കറ്റിന് പിന്നില്‍ പക്ഷേ ധോനി കടുംപിടുത്തത്തം തുടര്‍ന്നു. കുല്‍ദീപ് ആവശ്യപ്പെട്ട മാറ്റം വരുത്തിയില്ലാ എന്ന് മാത്രമല്ല, ബൗള്‍ ചെയ്യുന്നുണ്ടോ? അതോ നിന്നെ മാറ്റി വേറെ ബൗളറെ വയ്ക്കട്ടേ എന്നുമായിരുന്നു ധോനിയുടെ മാസ് മറുപടി. 

പൊരുതുന്ന അഫ്ഗാന് കട്ട സപ്പോര്‍ട്ടുമായി ഒരു കൂട്ടം ആരാധകര്‍ ഇന്ത്യയില്‍ തന്നെ വളര്‍ന്നു കഴിഞ്ഞു.ആ അഫ്ഗാനിസ്ഥാന്റെ കളി കാണാന്‍ ഇരുന്നവര്‍ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ധോനി നായക വേഷത്തില്‍ വീണ്ടും എത്തുന്നത്. വീണ്ടും നായകനായി എത്തിയപ്പോഴുള്ള ധോനിയുടെ ആ മാസ് ഡയലോഗ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

സ്റ്റമ്പ് മൈക്കായിരുന്നു ധോനിയുടെ മറുപടി പിടിച്ചെടുത്തത്. നായകനായി ധോനി ഇന്ത്യയെ നയിക്കുന്ന ഇരുന്നൂറാം ഏകദിനമായിരുന്നു അത്. രോഹിത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചതോടെ ധോനി വീണ്ടും നയിക്കാന്‍ എത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍