കായികം

ശിക്ഷിക്കപ്പെടും എന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല; സമനിലയ്ക്ക് പിന്നാലെ ധോനി

സമകാലിക മലയാളം ഡെസ്ക്

റണ്‍ ഔട്ടുകള്‍ നമുക്ക് തിരിച്ചടിയായിരുന്നു. പിന്നെ ശിക്ഷിക്കപ്പെടും എന്നതിനാല്‍ ചില കാര്യങ്ങള്‍ പറയുന്നില്ലാ. അഫ്ഗാനിസ്ഥാനെതിരെ സമനിലയില്‍ കുരുങ്ങിയതിന് ശേഷം ഇന്ത്യന്‍ നായകന്‍ ധോനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

തെറ്റായ തീരുമാനം എടുത്ത് തന്റെ വിക്കറ്റ് കളഞ്ഞ അമ്പയറെയാണ് ധോനി ലക്ഷ്യം വെച്ചതെന്ന് വ്യക്തം. 200ാം ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാനിറങ്ങിയ ധോനി എട്ട് റണ്‍സ് എടുത്ത് നില്‍ക്കെ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ ജാവേദ് അഹ്മാദിയുടെ ഡെലിവറി ലെഗ് സ്റ്റമ്പിന് പുറത്തേക്കാണ് പോയതെന്ന് റിപ്ലേകളില്‍ വ്യക്തമായിരുന്നു. 

റിവ്യു ഇല്ലായിരുന്നതിനാല്‍ ധോനിക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു. ധോനിയുടെ എല്‍ബിഡബ്ല്യുവിന് പുറമെ ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റ് പോയതും സംശയത്തിന്റെ നിഴലിലായിരുന്നു. 44 റണ്‍സ് എടുത്ത് കാര്‍ത്തിക് ക്രീസില്‍ നിലയുറപ്പിക്കാന്‍ തുടങ്ങവെയായിരുന്നു മുഹമ്മദ് നബിയുടെ ഡെലിവറിയില്‍ അമ്പയര്‍ ഔട്ട് വിധിച്ചത്. 

എന്നാല്‍ റിപ്ലേകളില്‍ ലെഗ് സ്റ്റമ്പിന് പുറത്തേക്കാണ് ബോള്‍ പോയതെന്ന് വ്യക്തമായിരുന്നു. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാവാതെ കാര്‍ത്തിക്കിനും പവലിയനിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു. 

ഇന്ത്യയുടെ ജയം നിശ്ചയിക്കുന്നതായിരുന്നു അവസാന ഓവറിലെ ജഡേജയുടെ ബൗണ്ടറി. അമ്പയര്‍ ഫോറാണ് വിധിച്ചത് എങ്കിലും റിപ്ലേകളില്‍ അത് സിക്‌സായിരുന്നു എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍