കായികം

അഞ്ചാം ശ്രമത്തിലെ ചാട്ടം റെക്കോര്‍ഡോടെ സ്വര്‍ണത്തിലേക്ക്; അഭിമാനമായി മലയാളി താരം ശ്രീശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ദേശീയ സീനിയര്‍ ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ സുവര്‍ണ നേട്ടം സ്വന്തമാക്കി മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കര്‍. 19കാരനായ മലയാളി താരം കരിയറില്‍ ആദ്യമായി എട്ട് മീറ്റര്‍ ദൂരം പിന്നിട്ടാണ് നേട്ടം സ്വന്തമാക്കിയത്. ശ്രീശങ്കര്‍ 8.20 മീറ്റര്‍ ദൂരം കുറിച്ചാണ് ദേശിയ റെക്കോര്‍ഡ് സ്വന്തം പേരില്‍ ചേര്‍ത്തത്.

കസാഖിസ്ഥാനില്‍ നടന്ന ടൂര്‍ണമെന്റില്‍ 8.19 മീറ്റര്‍ കുറിച്ച മധ്യപ്രദേശ് സ്വദേശി അങ്കിത് ശര്‍മയുടെ റെക്കോര്‍ഡാണ് ശ്രീശങ്കര്‍ മറികടന്നത്. 

അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കര്‍ 8.20 ദൂരം പിന്നിട്ടത്. ആദ്യ ശ്രമത്തില്‍ 7.95 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ രണ്ടാം ചാട്ടത്തില്‍ ഫൗളായി. മൂന്നാം ശ്രമത്തില്‍ 8.11 മീറ്റര്‍ താണ്ടിയ മലയാളി താരം ആദ്യമായി എട്ട് മീറ്റര്‍ കടമ്പ കടന്ന് വ്യക്തിഗത നേട്ടം കുറിച്ചു. നാലാം ശ്രമവും ഫൗളായി. എന്നാല്‍ അഞ്ചാം ശ്രമത്തില്‍ താരം റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തം പേരിലാക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫെഡറേഷന്‍ കപ്പില്‍ താണ്ടിയ 7.99 മീറ്ററാണ് ഇതുവരെയുള്ള മികച്ച പ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ