കായികം

നൃത്തം വെച്ച് ഡിഫന്‍സിനെ തകര്‍ത്തെറിഞ്ഞ്‌ ഹസാര്‍ഡ്; തകര്‍പ്പന്‍ സോളോ ഗോള്‍ കണ്ട് ത്രില്ലടിച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ പോസ്റ്റില്‍ നിന്നും 35 വാര അകലെ വെച്ചായിരുന്നു ഹസാര്‍ഡിന്റെ കാലുകളിലേക്ക് പന്ത് എത്തുന്നത്. അവിടെ നിന്നും ഹസാര്‍ഡിന് വലിയ ഭീഷണി ഉയര്‍ത്തുവാനാവില്ലെന്ന് കണക്കുകൂട്ടി വെസ്റ്റ്ഹാം താരങ്ങള്‍ നിന്നു. ആ കണക്കുകൂട്ടലെല്ലാം തെറ്റാണെന്ന് തെളിയിച്ച് പന്തുമായി കുതിച്ച് കയറുകയായിരുന്നു ചെല്‍സിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍. 

മൈതാനത്ത് നൃത്തം വയ്ക്കുന്നത് പോലെ വെസ്റ്റ്ഹാമിന്റെ മൂന്ന് പ്രതിരോധനിര താരങ്ങളെയാണ് ഹസാര്‍ വെട്ടിച്ചെത്തിയത്. പന്ത് ഗോള്‍ വലയ്ക്കകത്തേക്ക് പോവുന്നത് നോക്കി നില്‍ക്കാനെ ഗോള്‍കീപ്പര്‍ക്കുമായുള്ളു. സീസണിലെ ഏറ്റവും മികച്ച ഗോള്‍ എന്നാണ് ഹസാര്‍ഡിന്റെ ഈ തകര്‍പ്പന്‍ ഗോളിനെ ചൂണ്ടി ആരാധകര്‍ പറയുന്നത്. 

കളിക്കളത്തില്‍ ഇതുപോലെ മാന്ത്രീകത കാണിക്കുന്ന മെസിയുടെ ഗോളുകളോടാണ് ആരാധകര്‍ ഹസാര്‍ഡിന്റെ ഗോളിനെ താരതമ്യപ്പെടുത്തുന്നത്. അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുവാന്‍ ലക്ഷ്യം വയ്ക്കുന്ന ഹസാര്‍ഡിന്റെ വില ചെല്‍സി ഇരട്ടിയാക്കണം എന്നും ആരാധകര്‍ പറയുന്നു. 

ഹസാര്‍ഡിന്റെ ആരാധകനാണ് സിദാന്‍. ഈ സീസണില്‍ ചെല്‍സിക്ക് വേണ്ടി 15 വട്ടമാണ് ഹസാര്‍ വല കുലുക്കിയത്. 12 അസിസ്റ്റും ഹസാര്‍ഡില്‍ നിന്നു വന്നു. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിനെതിരായ കളിയില്‍ ഹസാര്‍ഡിന്റെ രണ്ട് ഗോള്‍ ബലത്തിലാണ് ചെല്‍സി ജയിച്ചു കയറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ