കായികം

വാഹനാപകടം; അര്‍ജന്റീന ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് വാഹനാപകടത്തില്‍ പെട്ട് ഗുരുതര പരുക്ക്. സ്പാനിഷ് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ സൈക്ലിങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

സ്‌പെയിനിലെ ബെലാറിക്ക് ദ്വീപിലൂടെ സ്‌കലോണി സൈക്കിളില്‍ സഞ്ചരിക്കവേ കാര്‍ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയിടിച്ച് വീണാണ് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ സന്‍ എസ്പാസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായ പരുക്കുകള്‍ ഏറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 

2018ലെ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം കോച്ച് യോര്‍ഗെ സംപോളി രാജിവച്ചതിന് പിന്നാലെയാണ് മുന്‍ താരം കൂടിയായ 40കാരന്‍ സ്‌കലോണി അര്‍ജന്റീനയുടെ പരിശീലകനായി ചുമതലയേറ്റത്. വെസ്റ്റ് ഹാം, ലാസിയോ, അറ്റലാന്റ, മയ്യോര്‍ക തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. 

സ്‌കലോണിയുടെ കീഴില്‍ മികച്ച പ്രകടനം നടത്തി അര്‍ജന്റീന പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നതിന്റെ പാതയിലായിരുന്നു. യുവ നിരയ്ക്ക് അവസരങ്ങള്‍ നല്‍കി അര്‍ജന്റീനയെ പുതിയ ടീമാക്കി മാറ്റിയെടുക്കുന്നതിനായുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ