കായികം

ഇന്ത്യയില്‍ നിറയെ പശുക്കളും ആടുകളും പന്നികളും; മൈക്കല്‍ വോണിനെ പൊളിച്ചടുക്കി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്ത്യയിലെ കാഴ്ചകളെ കുറിച്ച് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. ഇന്ന് രാവിലെ ഇന്ത്യന്‍ നിരത്തുകളുടെ നടുവില്‍ നിറയെ പശുക്കളെയും ആനകളെയും ഒട്ടകങ്ങളെയും ആടുകളെയും പന്നികളെയുമാണ് കണ്ടത് എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ വോണിനെ ട്രോളി നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ലോകകപ്പിന് വേണ്ടി ഇംഗ്ലീഷ് ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുക. ഓസീസ് ടീം കൃത്യസമയത്ത് ഫോമിലേക്ക് ഉയര്‍ന്നു എന്നാണ് അറിയുന്നത്. വോണിന്റെ ട്വീറ്റിനുളള ഒരു ആരാധകന്റെ മറുപടിയാണിത്. ഇംഗ്ലണ്ടില്‍ പന്നികളെ മാത്രമേ കാണാന്‍ സാധിക്കുകയുളളുവെന്നാണ് നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്. ഇവിടെ വൈവിധ്യം ഉണ്ടെന്ന് താങ്കള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു മറ്റൊരു ട്വീറ്റ്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിദഗ്ധന്‍ ആയി പ്രവര്‍ത്തിക്കുന്ന വോണ്‍ ഇന്ത്യയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത