കായികം

ജയം വെനസ്വേലക്ക് സമര്‍പ്പിച്ച് ട്രംപിനെ വിമര്‍ശിച്ചു; മറഡോണയ്‌ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോ സിറ്റി: താന്‍ പരിശീലിപ്പിക്കുന്ന മെക്‌സിക്കന്‍ ക്ലബിന്റെ ജയം വെനസ്വെലിയന്‍ പ്രസിഡന്റിന് സമര്‍പ്പിച്ച ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കെതിരെ മെക്‌സിക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പിഴ ശിക്ഷയാണ് മറഡോണയ്ക്ക് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിധിച്ചിരിക്കുന്നത്. 

മറഡോണ പരിശീലിപ്പിക്കുന്ന ഡൊറാഡോസ് ഡെ സിനാലോവ 3-2ന് താംപികോ മഡേരോയെ തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന കളിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വെനസ്വേലിയന്‍ പ്രസിഡന്റിനും വെനസ്വേലയ്ക്കുമാണ് മറഡോണ ജയം സമര്‍പ്പിച്ചത്. 

രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണം എന്ന ഫെഡറേഷന്റെ ചട്ടം മറഡോണ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടി എടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുന്ന വെനസ്വേലയ്ക്ക് ജയം സമര്‍പ്പിച്ചതിന് ഒപ്പം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മറഡോണ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍