കായികം

വെറും നിലത്തുറങ്ങി ധോണിയും ഭാര്യയും; വിമാനത്താവളത്തിലെ ചിത്രം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇടവേളകളില്ലാതെയാണ് ഐപിഎല്ലില്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ ഓരോ ടീമിലേയും താരങ്ങളും അവരുടെ സ്റ്റാഫുകളുമെല്ലാം രാജ്യം മുഴുവന്‍ സഞ്ചരിക്കേണ്ടി വരും. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു ചിത്രം മത്സരത്തിന് ശേഷമുള്ള യാത്രയുടെ കാഠിന്യം വ്യക്തമാക്കുന്നതാണ്. ചിത്രം വൈറലാവുകയും ചെയ്തു.

ഇന്നലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തിന് ശേഷം ധോണിയടക്കമുള്ള ചെന്നൈ ടീം അംഗങ്ങള്‍ക്ക് ജയ്പൂരിലേക്കാണ് യാത്ര ചെയ്യേണ്ടി വന്നത്. നാളെ രാജസ്ഥാന്‍ റോയല്‍സിനെയാണ് എവേ പോരാട്ടത്തില്‍ ചെന്നൈ നേരിടുന്നത്. 

ടീമിന് പോകാനുള്ള വിമാനം പുലര്‍ച്ചെയാണ്. ഉറങ്ങാന്‍ മതിയായ സമയം കിട്ടാത്തതിനാല്‍ ധോണിയും ഭാര്യ സാക്ഷിയും വിമാനത്താവളത്തിലെ നിലത്ത് കിടന്നുറങ്ങുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയത്. ലഗേജ് ബാഗ് തലയിണയായി ഉപയോഗിച്ചാണ് ധോണിയും സാക്ഷിയും കിടന്നുറങ്ങുന്നത്. 

ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ധോണി ഇങ്ങനെ കുറിച്ചു. 'ഐപില്‍ മത്സരം കഴിഞ്ഞ് നിങ്ങള്‍ക്ക് രാവിലെ വിമാനം കയാറാനുണ്ടെങ്കില്‍ ഇതാണ് സംഭവിക്കുക''.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ