കായികം

'ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ ഇല്ലാത്ത എന്ത് വികാരമാണ് ധോണിക്ക് ചെന്നൈ?'  രണ്ട് കളിയിൽ നിന്നെങ്കിലും വിലക്കണമായിരുന്നു; വിമർശിച്ച് സെവാ​ഗ്

സമകാലിക മലയാളം ഡെസ്ക്

ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ ഇല്ലാത്ത എന്ത് വികാരമാണ് ചെന്നൈക്ക് വേണ്ടി ഐപിഎൽ കളിക്കുമ്പോൾ ധോണിക്കെന്ന് വീരേന്ദർ സെവാ​ഗിന്റെ വിമർശനം. ഇന്ത്യയ്ക്ക് വേണ്ടിയാണ് ധോണി അത് ചെയ്തിരുന്നുവെങ്കിൽ താൻ സന്തോഷിച്ചേനെ. പക്ഷേ ഒരിക്കലും അതുണ്ടായിട്ടില്ല. എന്നാല്‍ ഏറെ വികാരാധീനനായി ചെന്നൈയ്ക്ക് വേണ്ടി സംസാരിക്കുന്നുവെന്നും സെവാഗ്  പറഞ്ഞു.

ധോണിയെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിന്ന്  വിലക്കണമായിരുന്നു. നാളെ മറ്റ് ക്യാപ്ടൻമാർക്കും ഇത് പ്രചോദനമാകുമെന്നും സെവാ​ഗ് തുറന്നടിച്ചു. ഞാനൊരിക്കലും കരുതിയതല്ല ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുമെന്ന്. നോബൗളിനെ കുറിച്ച്  ബാറ്റ്‌സ്മാന്‍ അംപയറുമായി  അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ധോണി ഗ്രൗണ്ടിലേക്കിറങ്ങി. ഒരിക്കലും ധോണിയുടേത് ശരിയായ തീരുമാനമായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ ക്യാപ്ടനായ ധോണി ​ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് അംപയറിനോട് കയർത്തതിനെ തുടർന്ന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത