കായികം

ഇന്ന് ജയിച്ചിട്ടേയുള്ളു എന്നാണോ? നെറ്റ്‌സില്‍ 360 ഡിഗ്രിയില്‍ കോഹ് ലിയുടെ ബാറ്റിങ്‌

സമകാലിക മലയാളം ഡെസ്ക്

ആറ് കളിയില്‍ നിന്നും ആറ് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏറ്റവും താഴെയാണ് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയും തോല്‍വി തൊട്ടാല്‍ നാണക്കേടിന്റെ ഭാരം ബാംഗ്ലൂരിന് മേല്‍ ഇരട്ടിക്കും. ജയം മാത്രം ലക്ഷ്യം വെച്ച് ബാംഗ്ലൂര്‍ വരുമ്പോള്‍ ജയിക്കുവാനായി നെറ്റ്‌സില്‍ ബാറ്റിങ് പരീക്ഷണങ്ങള്‍ നടത്തുകയാണ് കോഹ് ലി. 

അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ക്ക് മുതിരാത്ത കോഹ് ലി നെറ്റ്‌സില്‍ ഡിവില്ലിയേഴ്‌സിന്റെ ശൈലിയിലാണ് ബാറ്റ് വീശുന്നത്. സ്വിച്ച് ഹിറ്റുകളും മറ്റുമായി വമ്പന്‍ ഷോട്ടുകളാണ് നെറ്റ്‌സില്‍ കോഹ് ലി ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ കളിയിലേക്ക് വരുമ്പോള്‍ കോഹ് ലിക്ക് ടീമിനെ സീസണിലെ ആദ്യ് ജയത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുമോ എന്നതില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. 
 

കിങ്‌സ് ഇലവനെതിരെ ഇന്ന് ബാംഗ്ലൂര്‍ തോറ്റാല്‍, ഐപിഎല്ലില്‍ ആദ്യ ഏഴ് കളിയിലും തോല്‍ക്കുന്ന ആദ്യ ടീമാകും ബാംഗ്ലൂര്‍. സീസണില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായിട്ടാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നില്‍പ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്