കായികം

എല്ലാവരും മനുഷ്യരാണ്, അമ്പയറോട് കയര്‍ത്ത ധോനിയെ പ്രതിരോധിച്ച് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് ഇടയില്‍ ഗ്രൗണ്ടിലെത്തി അമ്പയര്‍മാരോട് കയര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോനിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. എല്ലാവരും മനുഷ്യരാണ് എന്നായിരുന്നു ധോനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചു കൊണ്ട് ഗാംഗുലി പറഞ്ഞത്. 

എല്ലാവരും മനുഷ്യരാണ്. മത്സരച്ചൂടാണ് അവിടെ ധോനിയില്‍ കണ്ടത്. അത് അഭിനന്ദിക്കേണ്ടതായിരുന്നു എന്നുമാണ് ഗാംഗുലിയുടെ വാക്കുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സില്‍, നോബോള്‍ നല്‍കാത്തതിനെ ചോദ്യം ചെയ്തായിരുന്നു ധോനി ക്രീസിലേക്കെത്തിയത്. ഔട്ടായതിന് ശേഷം കളിക്കാര്‍ ക്രീസിലേക്കെത്തുന്നത് നിയമലംഘനമാണെന്നിരിക്കെയാണ് ധോനി ഗ്രൗണ്ടിലേക്കിറങ്ങിയതും, അമ്പയര്‍മാരോട് കയര്‍ത്തതും. 

ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റ് ലംഘിട്ട ധോനിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിക്കുകയും ചെയ്തു. ധോനിയുടെ നീക്കത്തിനെതിരെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ എന്നിവരുമെത്തിയിരുന്നു. ഇന്ത്യയില്‍ ധോനിക്ക് എന്തും ചെയ്യുവാന്‍ അവകാശമുണ്ടോ എന്ന് ചോദിച്ചായിരുന്നു ഇവരുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്