കായികം

ഗോള്‍ഫിലും ടാക്ലിങ് ഉണ്ടോ? ടൈഗര്‍ വുഡ്‌സിനെ ടാക്കിള്‍ ചെയ്ത സെക്യൂരിറ്റി ഗാര്‍ഡ്‌

സമകാലിക മലയാളം ഡെസ്ക്

തകര്‍പ്പന്‍ റിക്കവറി ഷോട്ട് കളിച്ച് മാസ്‌റ്റേഴ്‌സ് 2019ല്‍ രണ്ടാം റൗണ്ട് കടക്കുകയായിരുന്നു ടൈഗര്‍ വുഡ്‌സ്. പക്ഷേ അവിടെ ടൈഗര്‍ വുഡ്‌സിന് അതിജീവിക്കേണ്ടിയിരുന്നത് ഒരു സ്ലൈഡിങ് ടാക്കിള്‍ കൂടിയായിരുന്നു, സെക്യുരീറ്റി ഗാര്‍ഡിന്റെ ടാക്ലിങ്. 

ആഗസ്റ്റ നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ മഴയില്‍ നനഞ്ഞ കുതിര്‍ന്ന പച്ചപ്പാണ് വില്ലനായത്. ആള്‍ക്കൂട്ടം വുഡ്‌സിന് അടുത്തേക്ക് വരുന്നത് തടയുന്നതിനായി ഇടയില്‍ കയറുവാന്‍ ഓടിയെത്തിയതായിരുന്നു സെക്യൂരിറ്റി ഗാര്‍ഡ്. പക്ഷേ കാല്‍ തെറ്റി നേരെ ടൈഗര്‍ വുഡ്‌സിന്റെ നേരെ സ്ലൈഡ് ചെയ്ത് എത്തി. ടൈഗര്‍ വുഡ്‌സിന്റെ വലത് കാലിലേക്ക് തട്ടിയെങ്കിലും താരത്തിന് മറ്റ് പ്രശ്‌നങ്ങളുണ്ടായില്ല. 

ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെ കൗതുകകരമായ ടാക്ലിങ്ങിനെ ട്രോളുകയാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍. ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കേണ്ട താരമാണ് അത് എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു