കായികം

രോഹിത്തിനും, രഹാനേയ്ക്കും പിന്നാലെ കോഹ് ലിക്കും പിഴ; 12 ലക്ഷം നല്‍കണം

സമകാലിക മലയാളം ഡെസ്ക്

പന്ത്രണ്ടാം ഐപിഎല്‍ സീസണിലെ ആദ്യ ജയം നേടിയതിന്റെ ആശ്വാസത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എന്നാല്‍ ആ ആശ്വാസത്തിന് ഇടയില്‍ നായകന്‍ വിരാട് കോഹ് ലിക്ക് പിഴയിട്ടിരിക്കുകയാണ് ഐപിഎല്‍. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് കോഹ് ലിക്ക് പിഴ ശിക്ഷ വിധിച്ചത്. മാച്ച് ഫിയില്‍ നിന്നും 12 ലക്ഷം രൂപ കോഹ് ലി നല്‍കണം. കോഹ് ലിക്ക് മുന്‍പ് നേരത്തെ, രോഹിത് ശര്‍മ, അജങ്ക്യാ രഹാനെ എന്നിവര്‍ക്കും ഇതേ കുറ്റത്തിന് പിഴ ശിക്ഷ വിധിച്ചിരുന്നു. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ജയം വേണം എന്നുറപ്പിച്ചായിരുന്നു കോഹ് ലിയും സംഘവും ഇറങ്ങിയത്. തുടര്‍ച്ചയായി ആദ്യ ഏഴ് മത്സരങ്ങള്‍ തോല്‍ക്കുന്ന ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ടീം എന്ന നാണക്കേടാണ് അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ കോഹ് ലിയുടെ 67 റണ്‍സും, ഡിവില്ലിയേഴ്‌സിന്റെ 59 റണ്‍സും സ്‌റ്റൊയ്‌നിസിന്റെ 16 പന്തിലെ 28 റണ്‍സ് പ്രകടനവും ബാംഗ്ലൂരിന് ജയം നേടിക്കൊടുത്തു. 

99 റണ്‍സ് എടുത്ത ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്, കോഹ് ലി- ഡിവില്ലിയേഴ്‌സ് സഖ്യത്തിന്റെ 85 റണ്‍സ് കൂട്ടുകെട്ടില്‍ പാഴായി പോവുകയായിരുന്നു. സ്‌റ്റൊയ്‌നിസുമൊത്ത് ചേര്‍ന്ന് നിര്‍ണായകമായ 46 റണ്‍സ് കൂട്ടുകെട്ടും ഡിവില്ലിയേഴ്‌സ് തീര്‍ത്ത് ബാംഗ്ലൂരിനെ ആദ്യ ജയത്തിലേക്ക് എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്