കായികം

ഐപിഎല്‍ പ്രേമികള്‍ക്ക് കനത്ത തിരിച്ചടി; ഓസീസ് ലോകകപ്പ് സംഘത്തിലെ ഇവര്‍ മടങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ ആരാധകര്‍ക്ക് ആശങ്ക. ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഈ മാസം അവസാനത്തോടെ തങ്ങളുടെ ഐപിഎല്‍ ടീം വിടുമെന്നാണ് റിപ്പോര്‍ട്ട്. 

മെയ് രണ്ടിനാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ ലോകകപ്പ് ട്രെയിനിങ് ക്യാംപ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഇലവന്‍, ന്യൂസിലാന്‍ഡ് ഇലവന്‍ എന്നിവരുമായിട്ട് മൂന്ന് പരിശീലന മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ഓസീസിന്റെ ലോകകപ്പ് ഒരുക്കം. സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും കൂടാതെ, ബെഹ്‌റെന്‍ഡോര്‍ഫ്, മാര്‍കസ് സ്റ്റൊയ്‌നിസ് എന്നിവരും ഈ മാസം അവസാനത്തോടെ നാട്ടിലേക്ക് തിരിക്കും. 

ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സ്‌റ്റൊയ്‌നീസ് നേരത്തെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ബാംഗ്ലൂര്‍ ആദ്യ ജയം നേടിയപ്പോള്‍ 16 പന്തില്‍ നിന്നും 28 റണ്‍സ് നേടിയ സ്റ്റൊയ്‌നിസിന്റെ ഇന്നിങ്‌സ് നിര്‍ണായകമായിരുന്നു. 

വാര്‍ണറുടെ മടക്കമാകും ഇതില്‍ ഐപിഎല്‍ പ്രേമികളെ ഏറെ നിരാശപ്പെടുത്തുത. നിലവില്‍ 400 റണ്‍സോടെ ഓറഞ്ച് ക്യാപ് വാര്‍ണറുടെ കൈവശമാണ്. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും വാര്‍ണര്‍ ഇതുവരെ നേടിക്കഴിഞ്ഞു. സ്റ്റീവ് സ്മിത്തിന് പക്ഷേ ഇതുവരെ ഫോം കണ്ടെത്തുവാനായിട്ടില്ല. ഏഴ് മത്സരങ്ങളില്‍ നിന്നും 186 റണ്‍സാണ് സ്മിത്ത് നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത