കായികം

മകൾ പറഞ്ഞു വാർണർ കേട്ടു; വെടിക്കെട്ട് ബാറ്റിങിനുള്ള പ്രചോദനം ഇതാണ് (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പന്ത് ചുരണ്ടൽ വിവാദവും ശേഷമുള്ള വിലക്കും പിന്നിട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാകാനുള്ള ഒരു‌ക്കത്തിലാണ് ഓസ്ട്രേലിയൻ ഓപണർ ഡേവി‍‍ഡ് വാർണർ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താനും വാർണറിന് സാധിച്ചു. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളത്തിലിറങ്ങുന്ന വാർണർ നിലവിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. 

ഈ ഐപിഎല്ലിൽ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും വാർണർ തന്നെ. എട്ട് മത്സരങ്ങളില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും സഹിതം 450 റണ്‍സാണ് വാർണർ സ്വന്തമാക്കിയത്.

താ‌രങ്ങൾക്കൊപ്പം അവരുടെ കുട്ടികളും വാർത്തകളിൽ ഇടം പിടിക്കുന്നു എന്നതാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. ധോണിയുടെ മകൾ സിവ, ഇമ്രാൻ താഹിറിന്റേയും ഷെയ്ൻ വാട്സന്റേയും മക്കൾ പൊള്ളാർഡിന്റെ മകൻ എന്നിവരൊക്കെ ഇത്തരത്തിൽ ആരാധകരെ ചിരിപ്പിക്കാൻ രം​​​ഗത്തെത്തിയിരുന്നു.

അത്തരത്തിൽ ഇപ്പോൾ താരമായി മാറിയത് മറ്റൊരുമല്ല. വാർണറുടെ മകളാണ് ഇത്തവണത്തെ താരം. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിൽ 25 പന്തില്‍ 50 റണ്‍സടിച്ച് വാര്‍ണര്‍ സണ്‍റൈസേഴ്സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. വാർണർ മിന്നൽ ബാറ്റിങുമായി കളം നിറഞ്ഞപ്പോൾ ആരാധകരുടെ മനം കവര്‍ന്നത് ആ കൊച്ചുമിടുക്കിയുടെ ഗ്യാലറിയിലെ പ്രകടനമായിരുന്നു. 

മത്സരം തുടങ്ങാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ സണ്‍റൈസേഴ്സസ് താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലേക്കിറങ്ങുന്ന വാര്‍ണര്‍ക്ക് നേരെ 'ഗോ ഡാഡി' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാണിച്ചാണ് വാര്‍ണറുടെ മകള്‍ ക്യാമറകളുടെ ഓമനയായത്. മകളുടെ ഗ്യാലറിയിലെ പ്രകടനം സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കാണിച്ചപ്പോള്‍ തിരിഞ്ഞു നോക്കി പുഞ്ചിരിക്കുന്ന വാര്‍ണറെയും വീഡിയോയില്‍ കാണാം. എന്താാലും മകളെ നിരാശയാക്കാതെ വാര്‍ണര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി