കായികം

വീണ്ടും ഹര്‍ദികിന്റെ ഹെലികോപ്റ്റര്‍ സിക്‌സ്; 'ഹര്‍ദിക്‌കോപ്റ്റര്‍' എന്ന് തിരുത്തി മുംബൈ ഇന്ത്യന്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് വളരെ ശ്രദ്ധേയമാണ്. സമീപകാലത്ത് ഈ ഷോട്ട് നിരന്തരമായി കളിച്ച് കൈയടി വാങ്ങുന്നത് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയാണ്. 

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തിലും ഹര്‍ദിക് അത്തരത്തിലൊരു സിക്‌സര്‍ തൂക്കി. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും ഹര്‍ദികായിരുന്നു. 

മുബൈ ബാറ്റിങിന്റെ 20ാം ഓവറിലാണ് ഹെലികോപ്റ്റര്‍ ഷോട്ടിന്റെ പിറവി. കഗിസോ റബാഡയാണ് അവസാന ഓവര്‍ എറിഞ്ഞത്. റബാഡയുടെ രണ്ടാം പന്താണ് ഹര്‍ദിക് ഹെലികോപ്റ്റര്‍ സ്റ്റൈല്‍ സിക്‌സിന് തൂക്കിയത്. ഫുള്‍ ലെങ്തില്‍ വന്ന പന്ത് ലോങ് ഓണിലേക്കാണ് ഹര്‍ദിക് പറത്തിയത്. 

സംഭവം ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടാണെങ്കിലും മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ഈ ഷോട്ടിന് മറ്റൊരു പേരാണ് പറയുന്നത്. 'ഹര്‍ദിക്‌കോപ്റ്റര്‍' ഷോട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍