കായികം

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രഹാനെ പുറത്ത്; സ്മിത്ത് നയിക്കും

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് അജിന്‍ക്യ രഹാനെ പുറത്ത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകനും രാജസ്ഥാനെ കഴിഞ്ഞ സീസണില്‍ നയിക്കുകയും ചെയ്ത സ്റ്റീവന്‍ സ്മിത്താണ് പുതിയ ക്യാപ്റ്റന്‍. 

സീസണിലെ ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് പാതി വഴി പിന്നിട്ടപ്പോള്‍ മാനേജ്‌മെന്റ് നായകനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മീറ്റാന്‍ തീരുമാനിച്ചത്. എട്ട് മത്സരങ്ങളില്‍ ആറും പരാജയപ്പെട്ട് രണ്ട് വിജയങ്ങളുമായി ഏഴാം സ്ഥാനത്താണ് ടീം നില്‍ക്കുന്നത്. പ്ലേയോഫ് സാധ്യതകള്‍ ഉറപ്പില്ലാത്ത അവസ്ഥയിലാണ് ടീം. 

പരാജയപ്പെട്ട മിക്ക മത്സരങ്ങളിലും രാജസ്ഥാന്‍ വിജയത്തിന്റെ വക്കോളമെത്തിയാണ് കീഴടങ്ങിയത്. ഇതോടെയാണ് രഹാനെയെ സ്ഥാനത്ത് നിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. അതേസമയം ക്യാപ്റ്റന്‍ സ്ഥാനം പോയെങ്കിലും രഹാനെ ടീമില്‍ തുടരും. നിലവില്‍ താരം മികച്ച ബാറ്റിങാണ് പുറത്തെടുക്കുന്നത്.

അതേസമയം മാനേജ്‌മെന്റ് നീക്കത്തിനെതിരെ സഹ പരിശീലകരടക്കമുള്ളവര്‍ രംഗത്തെത്തി. രഹാനെ മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നതെന്നും ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോള്‍ ഇത്തരം നീക്കം പാടില്ലാത്തതായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ക്യാപ്റ്റനെന്ന നിലയിലുള്ള സ്മിത്തിന്റെ രണ്ടാം വരവാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി