കായികം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വന്‍ തിരിച്ചടി; ബെയര്‍സ്‌റ്റോ നാട്ടിലേക്ക് മടങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ നാട്ടിലേക്ക് മടങ്ങുന്നു. ഈ മാസം 23ഓടെ താരം ഇംഗ്ലണ്ടിലേക്ക് മടങ്ങും. സണ്‍റൈസേഴ്‌സിന്റെ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ കൂടി താരം ടീമിനായി കളിക്കും. 

ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ബെയര്‍സ്‌റ്റോയും ചേര്‍ന്ന ഓപണിങ് സഖ്യം ഈ സീസണില്‍ മാരക ഫോമിലാണ് കളിക്കുന്നത്. താരത്തിന്റെ മടക്കം ഹൈദരാബാദിന്റെ ബാറ്റിങിനെ സാരമായി ബാധിക്കും.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താരം മടങ്ങുന്നത്. ഈ മാസം അവസാനം ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്യാമ്പ് തുടങ്ങും. ബെയര്‍സ്‌റ്റോയ്ക്ക് പിന്നാലെ മറ്റ് ടീമുകളിലുള്ള ഇംഗ്ലണ്ട് താരങ്ങളും സമീപ ദിവസങ്ങളില്‍ തന്നെ സ്വദേശത്തേക്ക് മടങ്ങും. 

ഒരു സെഞ്ച്വറിയും ഒരു ഹാഫ് സെഞ്ച്വറിയുമടക്കം ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 52.14 ആവറേജില്‍ 365 റണ്‍സാണ് ബെയര്‍‌സ്റ്റോ അടിച്ചെടുത്തത്. ഈ സീസണിലെ റണ്‍ വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തും ബെയര്‍സ്‌റ്റോയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ