കായികം

ധവാനെ മങ്കാദിങ് ചെയ്യാന്‍ ശ്രമിച്ച് അശ്വിന്‍; ഓട്ടം അഭിനയിച്ച് ധവാന്റെ കിടിലന്‍ തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ അശ്വിന്‍ വീണ്ടും മങ്കാദിങ്ങിന് ശ്രമിച്ചു? ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കളി കൈവിട്ട് പോകുമെന്ന ഘട്ടം. ടേണിങ് പോയിന്റിനായി അശ്വിന്‍ മങ്കാദിങ്ങിന് ശ്രമിച്ചുവെന്ന് പറയുന്നവരെ കുറ്റം പറയുവാനാവില്ല. പക്ഷേ അശ്വിന്റെ മങ്കാദിങ്ങൊന്നും വിലപ്പോവില്ലായിരുന്നു ആ താരത്തിന് മുന്നില്‍. അടപടലം ട്രോളിയാണ് തന്റെ മങ്കാദിങ്ങിന് ശ്രമിച്ച അശ്വിനെ ശിഖര്‍ ധവാന്‍ തിരിച്ചയച്ചത്. 

ഡല്‍ഹി ക്യാപിറ്റല്‍സിനെ ജയത്തിലേക്ക് എത്തിച്ചായിരുന്നു ശ്രേയസ് അയ്യര്‍-ശിഖര്‍ ധവാന്‍ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അശ്വിന്‍ മങ്കാദിങ്ങിന് ശ്രമിച്ചത്. എന്നാല്‍ അശ്വിനാണ് പന്തെറിയുന്നത് എന്നും, മങ്കാദിങ് ഭീഷണിയുണ്ടെന്നും മനസിലാക്കിയ ധവാന്‍ ക്രീസ് ലൈനിന് അകത്ത് ബാറ്റ് ഉറപ്പിച്ചിരുന്നു. 

ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാവാതെ അശ്വിന്‍ തിരികെ പോയി അടുത്ത ഡെലിവറിക്കായി വന്നപ്പോള്‍ ഓടാന്‍ പോകുന്നു എന്ന രീതിയില്‍ ഡാന്‍സ് കളിച്ചാണ് ധവാന്‍ അശ്വിന് മറുപടി നല്‍കിയത്. അശ്വിന് ധവാന്‍ നല്‍കിയ തിരിച്ചടിക്ക് പിന്തുണയുമായി കാണികള്‍ ആരവം ഉയര്‍ത്തുകയും ചെയ്തു. കളിക്ക് പിന്നാലെ വൈറലാവുകയാണ് അശ്വിനെ ധവാന്‍ നേരിട്ട വിധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍