കായികം

ഉത്തരവാദിത്വങ്ങള്‍ക്ക് മുന്‍പില്‍ ഭീരുവായി നിന്നിട്ടില്ല കോഹ് ലി; ഇന്ത്യന്‍ നായകനെ പ്രശംസിച്ച് കെ ശ്രീകാന്ത്‌

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ ബാംഗ്ലൂരിനെ തേടിയെത്തിയതോടെ വിരാട് കോഹ് ലിയുടെ നായകത്വത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കോഹ് ലിയുടെ നായകത്വത്തെ പ്രശംസിച്ച് എത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കെ.ശ്രീകാന്ത്. ഉത്തരവാദിത്വങ്ങള്‍ക്ക് മുന്നില്‍ ഭീരുവായി നിന്നിട്ടില്ല കോഹ് ലി. ഒരു നല്ല നായകന്റെ മുദ്രയാണ് അതെന്നും ശ്രീകാന്ത് പറയുന്നു. 

കോഹ് ലിയില്‍ മികച്ചൊരു നായകനുണ്ട്. മുന്‍പില്‍ നിന്നും ടീം അംഗങ്ങള്‍ക്ക് മാതൃകയായി കളിക്കാന്‍ കോഹ് ലിക്കാവും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നു എന്നതാണ് കോഹ് ലിയുടെ മികവുകളില്‍ ഒന്ന്. കൂള്‍ കൂളായ ധോനിക്ക് ഒപ്പം കോഹ് ലിയുടെ ആക്രമണോത്സുകത കൂടി വരുമ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. 

മികച്ച ടീമിനെയാണ് ലോകകപ്പിനായി ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ശ്രീകാന്ത് പറയുന്നു. ഉണര്‍വും, അഭിനിവേഷവും, ശാന്തതയുമിണങ്ങിയ ടീമാണ് ഇത്. ആത്മവിശ്വാസത്തോടെ കളിക്കുക എന്നത് മാത്രമാണ് ഇന്ത്യ ചെയ്യേണ്ടത്. അനാവശ്യ സമ്മര്‍ദ്ദം കളിക്കാര്‍ സ്വയം കുത്തിനിറയ്ക്കരുത്. 

ആത്മവിശ്വാസത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കപില്‍ ദേവിനെ ഓര്‍ക്കണം, അഭിനിവേഷത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ സച്ചിന്റെ മുഖമാണ് മുന്നിലെത്തേണ്ടത്. ഉണര്‍വിനേയും ആക്രമണോത്സുകതയേയും കുറിച്ച് പറയുമ്പോള്‍ കോഹ് ലിയുടെ പേര് വരും. ശാന്തതയേയും, നിശ്ചയദാര്‍ഡ്യത്തേയും കുറിച്ച് പറയുമ്പോള്‍ ധോനിയുടെ മുഖവുമാണ് ഓര്‍ക്കേണ്ടത് എന്നും ശ്രീകാന്ത് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ