കായികം

12 കളികളില്‍ 9 വട്ടവും ടോസ് നഷ്ടപ്പെട്ടു; ഇങ്ങനെ അല്ലാതെ എങ്ങനെ കോഹ് ലി പ്രതികരിക്കും!

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ് ലിക്ക് ടോസില്‍ പിഴച്ചു. 12 മത്സരങ്ങളില്‍ ഇത് ഒന്‍പതാം വട്ടമാണ് ടോസ് ഭാഗ്യം കോഹ് ലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡല്‍ഹിക്കെതിരേയും ടോസ് നഷ്ടപ്പെട്ടതിന് ശേഷമുള്ള കോഹ് ലിയുടെ പ്രതികരണമാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്. 

ശ്രേയസ് ടോസ് ഇട്ടപ്പോള്‍ കോഹ് ലി ഹെഡ്‌സ് വിളിച്ചു. പക്ഷേ ടോസ് ഭാഗ്യം ശ്രേയസ് അയ്യര്‍ക്കൊപ്പമായിരുന്നു. ടോസ് ജയിച്ച ശ്രേയസുമായി അവതാരകന്‍ സംസാരിക്കവെ, പിന്നില്‍ നിന്നും കോഹ് ലിയുടെ ആക്ഷന്‍ വന്നു. കൈ വിരലുകളില്‍ ഒന്‍പത് എന്ന് കാണിച്ചായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

12 കളികളില്‍ ഒന്‍പതാമത്തെ ടോസും നഷ്ടപ്പെട്ടു എന്ന് തന്നെയാണ് കോഹ് ലി ഉദ്ദേശിച്ചതെന്ന് വ്യക്തം. ടോസ് നഷ്ടപ്പെട്ടുവെങ്കിലും സീസണിലെ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷം തിരിച്ചു വരവ് കാട്ടുകയാണ് ബാംഗ്ലൂര്‍ ഇപ്പോള്‍. കഴിഞ്ഞ അഞ്ച് കളികളില്‍ നാലിലും ബാംഗ്ലൂര്‍ ജയം പിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്