കായികം

കോഹ് ലിക്ക് ഉറപ്പായിരുന്നു, പന്തിന്റെ ആത്മവിശ്വാസം കണ്ടും കോഹ് ലി കുലുങ്ങിയില്ല

സമകാലിക മലയാളം ഡെസ്ക്

തകര്‍പ്പന്‍ ക്യാച്ചിലൂടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്റെ വിക്കറ്റ് വീഴ്ത്തിയെന്നായിരുന്നു ഡല്‍ഹി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കരുതിയത്. പക്ഷേ കോഹ് ലിക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായില്ല. പന്തിന്റെ ആഘോഷം കണ്ടിട്ടും കോഹ് ലിയുടെ ആത്മവിശ്വാസം പോയില്ല. ഔട്ട് അല്ലെന്ന് വ്യക്തമായതോടെ കോഹ് ലി പന്തിനെ ഉപദേശിക്കുകയും ചെയ്തു. 

ബാംഗ്ലൂരിന്റെ ഇന്നിങ്‌സിലെ നാലാമത്തെ ഓവറിലായിരുന്നു സംഭവം. ഇഷാന്ത് ശര്‍മയുടെ ഡെലിവറിയില്‍ കോഹ് ലിയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത് എത്തിയ ബോള്‍ പന്ത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പിടിച്ചു. അത് ഔട്ട് തന്നെയെന്ന് വിശ്വസിച്ച് പന്തും ഡല്‍ഹി താരങ്ങളും ആഘോഷിക്കുവാന്‍ തുടങ്ങി. പക്ഷേ ഗ്രൗണ്ടില്‍ കുത്തിയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തിയത് എന്ന് കോഹ് ലി ഉറപ്പിച്ചു പറഞ്ഞു. 

റിപ്ലേകളില്‍ ഗ്രൗണ്ടില്‍ കുത്തിയാണ് പന്തിന്റെ കൈകളിലേക്ക് എത്തിയതെന്ന് വ്യക്തവുമായി. ഈ സമയം നിരാശയോടെ കോഹ് ലിയെ നോക്കുകയായിരുന്നു പന്ത്. ശേഷം പന്തിനെ കോഹ് ലി കാര്യം പറഞ്ഞ് മനസിലാക്കുകയും ചെയ്യുന്നു. 

ഡല്‍ഹിക്കെതിരായ തോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകളെല്ലാം അവസാനിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങളിലെ ബാംഗ്ലൂരിന്റെ മത്സരഫലം എന്തായിരുന്നാലും അതില്‍ പ്രസക്തിയില്ല. എന്നാല്‍ ആരാധകര്‍ക്ക് വേണ്ടി മികച്ച കളി തന്നെ പുറത്തെടുക്കുമെന്ന് കോഹ് ലി പറയുന്നു. സീസണിലെ തുടര്‍ച്ചയായ ആറ് തോല്‍വികളായിരുന്നു കോഹ് ലിയേയും സംഘത്തിനേയും തളര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്