കായികം

6,6,4,4,6,6, കൊടുങ്കാറ്റായി യൂണിവേഴ്‌സല്‍ ബോസ്‌

സമകാലിക മലയാളം ഡെസ്ക്

വാന്‍കൂവര്‍: യൂണിവേഴ്‌സല്‍ ബോസ് വീണ്ടും താന്‍ തന്നെയെന്ന് തെളിയിച്ച് ക്രിസ് ഗെയ്ല്‍. കാനഡ ഗ്ലോബല്‍ ലീഗിലാണ് വീണ്ടും ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിങ് വന്നത്. ഒരു ഓവറില്‍ അടിച്ചു കൂട്ടിയത് 32 റണ്‍സ്. 

നാല് സിക്‌സും, രണ്ട് ഫോറുമാണ് പാക് ബൗളര്‍ ശതാബ് ഖാന്‍ എറിഞ്ഞ 13ാം ഓവറില്‍ ഗെയ്ല്‍ അടിച്ചെടുത്തത്. 44 പന്തില്‍ നിന്നും 94 റണ്‍സ് അടിച്ചു കൂട്ടിയ ഗെയ്‌ലിന് പക്ഷേ ലീഗിലെ രണ്ടാം സെഞ്ചുറി നഷ്ടമായി. 

ഗെയ്‌ലിന്റെ ഇന്നിങ്‌സില്‍ ആകെ വന്നത് 9 സിക്‌സും, ആറ് ഫോറും. ഗെയ്‌ലിന്റെ ബാറ്റിങ് മികവില്‍ എഡ്മണ്ടന്‍ റോയല്‍സിനെ വാന്‍കൂവര്‍ നൈറ്റ്‌സ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതിന് മുന്‍പ് നടന്ന മത്സരത്തില്‍ 122 റണ്‍സ് ഗെയ്ല്‍ അടിച്ചെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി