കായികം

അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്; പിന്നാലെ അച്ചടക്ക നടപടി; നവദീപ് സയ്നിക്കെതിരെ ഐസിസി

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: ഇന്ത്യക്കായി അന്താരാഷ്ട്ര പോരാട്ടത്തില്‍ അരങ്ങേറ്റം നടത്തി അവിസ്മരണീയ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍ നവദീപ് സയ്‌നിക്കെതിരെ ഐസിസി നടപടി. ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരത്തിന് മുന്നറിയിപ്പും ഡി മെറിറ്റ് പോയിന്റും ലഭിക്കും. 

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20  പോരാട്ടത്തില്‍ വിക്കറ്റ് സ്വന്തമാക്കിയ ശേഷം സയ്‌നി നടത്തിയ ആഘോഷ പ്രകടനമാണ് ഐസിസിയുടെ അച്ചടക്ക വാള്‍ നീളാന്‍ കാരണമായത്. വിന്‍ഡീസ് താരം നിക്കോളാസ് പുരന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തിയ ആഘോഷമാണ് അതിരുകടന്നതാണെന്ന് ഐസിസിയുടെ അച്ചടക്ക സമിതി കണ്ടെത്തിയത്. ഇതോടെയാണ് മുന്നറിയിപ്പും ഡിമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചത്. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റവും ഐസിസി നടപടിയും താരം അംഗീകരിച്ചതോടെ അച്ചടക്ക സമിതിക്ക് മുന്‍പാകെ സയ്‌നി ഹാജരാകേണ്ട ആവശ്യമില്ല.  

മത്സരത്തില്‍ സ്വപ്ന തുല്യമായ അരങ്ങേറ്റം നടത്തിയ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇതോടെ താരത്തെ തേടിയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്