കായികം

ക്രിക്കറ്റ് പൂർണമായും മതിയാക്കുന്നതായി മക്കല്ലം; ഇനി പരിശീലക വേഷത്തിൽ

സമകാലിക മലയാളം ഡെസ്ക്

ടൊറോന്റോ: കളിക്കാരനെന്ന നിലയിലുള്ള തന്റെ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിടുകയാണെന്ന് മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലം. ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് നാല് വർഷം മുൻപ് വിരമിച്ച മക്കല്ലം ലോകത്തെ വിവിധ ടി20 ലീ​ഗുകൾക്കായി കളിക്കുന്നുണ്ടായിരുന്നു. നിലവിൽ നടക്കുന്ന കാനഡയിലെ ഗ്ലോബല്‍ ടി20 ലീഗിന് ശേഷം ക്രിക്കറ്റ് മതിയാക്കുമെന്ന് മക്കല്ലം പറഞ്ഞു.  

ട്വിറ്ററിലൂടെയാണ് മക്കല്ലം തന്റെ പ്രഖ്യാപനം അറിയിച്ചത്. യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനം പിന്‍വലിക്കുകയായിരുന്നു. പരിശീലകന്റെ വേഷത്തില്‍ ക്രിക്കറ്റില്‍ തുടരുകയാണ് ആഗ്രഹമെന്ന് മക്കല്ലം വ്യക്തമാക്കി. 

2015ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിച്ച മക്കല്ലം രാജ്യത്തിനായി 101 ടെസ്റ്റിലും 260 ഏകദിനത്തിലും 71 ടി20യിലും കളിച്ചിട്ടുണ്ട്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ പ്രഗത്ഭനായിരുന്ന മക്കല്ലം ഐപിഎല്ലിലും തിളങ്ങിയിട്ടുണ്ട്.

വിരമിക്കൽ പ്രഖ്യാപിച്ച മക്കല്ലത്തിന് ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ ട്വിറ്റർ പേജിലൂടെ ആശംസകളറിയിച്ചു. ന്യൂസിലൻഡ് ക്രിക്കറ്റിന് മികച്ച സംഭാവനയാണ് മക്കല്ലം നൽകിയതെന്ന് സച്ചിൻ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം