കായികം

എന്തൊരു വിധിയാണ് രാഹുലിന്റേത്! അവിടേയുമില്ല ഇവിടേയുമില്ലെന്ന അവസ്ഥ 

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ നാലമനായി ഇറങ്ങിയപ്പോഴും ഓപ്പണറായപ്പോഴും റണ്‍സ് കണ്ടെത്തി കെ.എല്‍.രാഹുലിനായി. എന്നാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ രാഹുലിന് പെടാപ്പാട് പെടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡിസിനെതിരായ ആദ്യ ഏകദിനത്തിലെ ടീം സെലക്ഷന്‍ തന്നെ ഇതിന് ഉദാഹരണം. 

വിന്‍ഡിസിനെതിരായ ആദ്യ ഏകദിനത്തില്‍ കെ.എല്‍.രാഹുലിനെ മാറ്റി നിര്‍ത്തുകയും, ലോകകപ്പില്‍ മികവ് കാണിക്കാതിരുന്ന കേദാര്‍ ജാദവിന് അവസരം നല്‍കുകയും ചെയ്തു. മധ്യനിരയിലേക്ക് യുവതാരങ്ങളായ റിഷഭ് പന്തും, ശ്രേയസ് അയ്യരും കളി പിടിച്ചാല്‍ സ്ഥിരിത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്ന രാഹുലിന് ടീമില്‍ ഇടംപിടിക്കുക ബുദ്ധിമുട്ടാണ്. 

പന്തിനും, ശ്രേയസ് അയ്യര്‍ക്കും ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യ അവസരം നല്‍കുമെന്ന് ഉറപ്പാണ്. ഇവര്‍ക്ക് അവസരം നല്‍കുമ്പോള്‍ രാഹുലിന്റെ സ്ഥാനമാണ് നഷ്ടപ്പെടുന്നത്. പന്തും, ശ്രേയസ് അയ്യരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍, ഏറ്റവും സാങ്കേതിക തികവുള്ള യുവ ബാറ്റ്‌സ്മാന്‍ എന്ന് പേരെടുത്ത രാഹുലിന് പ്ലേയിങ് ഇലവനില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. 

ഓപ്പണിങ്ങില്‍, രോഹിത്-ധവാന്‍ കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ലെന്നതും രാഹുലിന് വിനയാവും. നാല്, അഞ്ച്, ആറ് ബാറ്റിങ് പൊസിഷനുകളില്‍ രാഹുലിന് മുന്‍പില്‍ വില്ലനായി മറ്റ് ബാറ്റ്‌സ്മാന്മാര്‍ സ്ഥാനമുറപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു