കായികം

കളത്തിന് പുറത്തും ബാഴ്‌സ- റയല്‍ എല്‍ ക്ലാസ്സിക്കോ! ലക്ഷ്യം നെയ്മര്‍? 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസ്സിക്കോ. കളത്തിലെ ഈ വൈരം താരക്കൈമാറ്റ വിപണിയിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ശക്തമായി രംഗത്തുണ്ടെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരക്കൈമാറ്റ വിപണി അവസാനിച്ചതോടെ പോള്‍ പോഗ്ബയെ പാളയത്തിലെത്തിക്കാനുള്ള റയല്‍ മാഡ്രിഡിന്റെ ശ്രമം പാളിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ നെയ്മറിനായി പിടിമുറുക്കിയത്. 

ലോക റെക്കോര്‍ഡ് തുകയ്ക്കാണ് ബാഴ്‌സലോണയില്‍ നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയത്. 222കോടി യൂറോയ്ക്കാണ് പിഎസ്ജി നെയ്മറിനെ സ്വന്തമാക്കിയത്. ഈ തുകയുടെ പകുതിയും ചില താരങ്ങളെയുമാണ് നെയ്മര്‍ക്ക് പകരമായി പിഎസ്ജി മുന്നോട്ടു വയ്ക്കുന്ന ആവശ്യം. റയല്‍ മാഡ്രിഡ് ലൂക്ക മോഡ്രിച്ചിനേയും ബാഴ്‌സലോണ കുട്ടീഞ്ഞോയേയും മുന്നില്‍ നിര്‍ത്തിയാണ് നെയ്മറിനെ എത്തിക്കാനുള്ള ശ്രമം നടത്തുന്നത് എന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

നെയ്മര്‍ ബാഴ്‌സയിലേക്കില്ലെന്ന് ക്ലബിന്റെ വൈസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സ്പാനിഷ് ലാ ലിഗയുടെ താരക്കൈമാറ്റ വിപണി സെപ്റ്റംബര്‍ രണ്ടിനാണ് അവസാനിക്കുന്നത്. ഓഗസ്റ്റ് 20ന് ശേഷം പിഎസ്ജിയില്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ നെയ്മര്‍ തീരുമാനമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി