കായികം

പൃഥ്വി ഷായുടെ ഉത്തേജക മരുന്ന് പരിശോധന കെട്ടുകഥ? കള്ളക്കഥയെന്ന് സൂചിപ്പിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന ഉപയോഗിച്ചു എന്ന് കണ്ടെത്തിയ ബിസിസിഐ നിലപാട് സംശയത്തിന്റെ നിഴലില്‍. ജലദോഷത്തിനും ചുമയ്ക്കും ഉപയോഗിച്ച മരുന്നില്‍ ഉള്‍പ്പെട്ട ഘടകങ്ങളാണ് പൃഥ്വി ഷായ്ക്ക് വിനയായത് എന്നാണ് ബിസിസിഐയും പൃഥ്വി ഷായും പറഞ്ഞത്. എന്നാല്‍, പൃഥ്വി ഷാ മരുന്ന് ഉപയോഗിച്ചതായി പറയുന്ന സമയം താരത്തിന് ജലദോഷമോ, ചുമയോ ഇല്ലായിരുന്നു എന്നാണ് മുംബൈ ടീം പരിശീലകനും, ഫിസിയോതെറാപ്പിസ്റ്റും പറയുന്നത്. 

ചുമയും ജലദോഷവും അലട്ടുന്നു എന്ന് പൃഥ്വി ഷാ ഒരിക്കല്‍ പോലും തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് മുംബൈ ടീം കോച്ചായ വിനായക് സാമന്തും, ഫിസിയോ തെറാപ്പിസ്റ്റായ ദീപ് തോമറും പറയുന്നത്. മുഷ്ഫഖ് അലി മത്സരങ്ങള്‍ക്കായി ഇന്‍ഡോറിലേക്ക് പോവുന്നതിന് ഇടയില്‍ പൃഥ്വി ഷായെ ചുമയും ജലദോഷവും അലട്ടാന്‍ തുടങ്ങി എന്നാണ് ബിസിസിഐ പറഞ്ഞിരുന്നത്. 

ചെറിയ പനിയുണ്ടായിരുന്നു ഷായ്ക്ക്. എന്നാല്‍, ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉണ്ടായില്ല. ഇതില്‍ എന്തെങ്കിലും പരാതിയുമായി ഷാ ഞങ്ങളെ സമീപിക്കുകയോ, എന്ത് ചെയ്യണം എന്ന് ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. ഇങ്ങനെയൊരു പ്രശ്‌നം പറഞ്ഞ് ഷാ ഞങ്ങളേയും സമീപിച്ചിട്ടില്ലെന്ന് ടീം മാനേജറും വ്യക്തമാക്കുന്നു. 

പരിശീലനം ലഭിച്ച, ഉത്തേജക മരുന്നുകളെ കുറിച്ച് വ്യക്തതയുള്ള ഇന്ത്യ താരം ടീം ഹോട്ടലിന് പുറത്ത് കടന്ന്, ഡോക്ടറെ കണ്ട് കൗണ്ടറില്‍ നിന്നും കഫ് സിറപ്പ് വാങ്ങിക്കും എന്നത് വിശ്വസിക്കാനാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പൃഥ്വി ഷാ കഫ് സിറപ്പ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ബിസിസിഐ പറയുന്നത് ഇങ്ങനെയാണ്...തന്റെ പിതാവിനോട് പൃഥ്വി ഷാ നിര്‍ദേശം തേടി. പിതാവാണ് ഷായോട് അടുത്തുള്ള ഫാര്‍മസിയില്‍ പോവാന്‍ നിര്‍ദേശിച്ചത്. അവിടെ നിന്നാണ് വേഗം സുഗം പ്രാപിക്കുന്നതിനുള്ള കഫ് സിറപ്പ് ഡോക്ടര്‍ നിര്‍ദേശിച്ചത്. 

എന്നാല്‍ ഷായുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്, പിതാവിനോട് വിരളമായി മാത്രമെ ഷാ ബന്ധപ്പെടാറുള്ളു എന്നാണ്. മാത്രമല്ല. തന്റെ ഗാര്‍ഡിയനായ ശിവ സേന എംഎല്‍എയുമായാണ് പൃഥ്വി ഷായ്ക്ക് കൂടുതല്‍ അടുപ്പം. കഴിഞ്ഞ പത്ത് വര്‍ഷമായി ഷാ ഇയാളുടെ വസതിയിലാണ് താമസിക്കുന്നത്. മാത്രമല്ല,, ഷാ താമസിച്ച ഹോട്ടലില്‍ തന്നെ ഡോക്ടറുടെ സേവനം ഉണ്ടെന്നിരിക്കെ, പിതാവിനോട് ചോദിച്ച് ഷാ മറ്റൊരു ഡോക്ടറെ കാണാന്‍ പോവുമോ എന്ന ചോദ്യവും ഉയരുന്നു. 

ഉപയോഗിച്ച കഫ് സിറപ്പിന്റെ ബ്രാന്‍ഡ് നെയിം ഷാ ഓര്‍ക്കുന്നില്ലെന്നാണ് ബിസിസിഐ പറയുന്നത്. ടെര്‍ബുറ്റലെയ്ന്‍ ഉള്‍പ്പെട്ട കഫ് സിറപ്പുകള്‍ കൗണ്ടറുകളില്‍ ലഭ്യമാണ് എന്നാണ് ബിസിസിഐയുടെ റിപ്പോര്‍ട്ടില്‍ ഷാ പറയുന്നത്. എന്നാല്‍, ഇതില്‍ നിന്ന് തന്നെ പല കഫ് സിറപ്പുകളില്‍ ടെര്‍ബുറ്റലിന്‍ അടങ്ങിയിട്ടുണ്ടെന്ന് ഷായ്ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നാണ് മനസിലാവുന്നത്. എന്നിട്ടും ഷാ കഫ് സിറപ്പ് ഉപയോഗിച്ചു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും? 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു