കായികം

26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് കോഹ് ലിക്ക് മുന്‍പില്‍; വേണ്ടത് 19 റണ്‍സ് മാത്രം

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: റെക്കോര്‍ഡ് അരികില്‍ വെച്ചാണ് കോഹ് ലി വിന്‍ഡിസിനെതിരായ രണ്ടാം ഏകദിനത്തിന് ഇറങ്ങുക. 19 റണ്‍സ് കൂടി സ്‌കോര്‍ ചെയ്താല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന നേട്ടം കോഹ് ലിക്ക് സ്വന്തമാക്കാം. 

പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദ് തീര്‍ത്ത റെക്കോര്‍ഡാണ് കോഹ് ലി മറികടക്കാന്‍ ഒരുങ്ങുന്നത്. 26 വര്‍ഷം മുന്‍പാണ് മിയാന്‍ദാദ് ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. 64 ഇന്നിങ്‌സില്‍ നിന്നാണ് 1930 റണ്‍സ് മിയാന്‍ദാദ് വിന്‍ഡിസിനെതിരെ നേടിയത്. 

എന്നാല്‍ കോഹ് ലിക്ക് ഈ റെക്കോര്‍ഡ് മറികടക്കാന്‍ വേണ്ടി വരുന്നത് 34 ഇന്നിങ്‌സുകള്‍ മാത്രം. വിന്‍ഡിസിനെതിരായ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ കോഹ് ലിക്ക് നേരത്തെ തന്നെ ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കാന്‍ സാധിച്ചേനെ.

ആദ്യ ഏകദിനത്തില്‍ 13 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ടോസ് ജയിച്ച കോഹ് ലി വിന്‍ഡിസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എടുത്ത് നില്‍ക്കെ വില്ലനായി മഴ എത്തി. രണ്ടാം ഏകദിനത്തില്‍ മഴ വില്ലനാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി